'ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റം നിഷ്‌കളങ്കമല്ല, പിന്നില്‍ ശരിയല്ലാത്ത ഉദ്ദേശം' - ആരോപണങ്ങളുമായി രാഹുല്‍ ഈശ്വര്‍

ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നാക്കിയതിന് പിന്നില്‍ ശരിയല്ലാത്ത ഉദ്ദേശങ്ങളുണ്ടെന്ന് തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വര്‍. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ വിശ്വാസികളുടെ വാദം പൊളിക്കാനും ജെണ്ടര്‍ ന്യൂട്രാലിറ്റി കൊണ്ടുവരാനുമുള്ള രാഷ്ട്രീയക്കളിയാണ് പേരുമാറ്റത്തിന് പിന്നിലെന്നും രാഹുല്‍ ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പേര് ധര്‍മ്മശാസ്താ ക്ഷേത്രം എന്നാക്കിയാല്‍ അയ്യപ്പന്റെ ബ്രഹ്മചാര്യ വാദം നിലനില്‍ക്കാതെയാകും. സുപ്രീംകോടതിയില്‍ നടക്കുന്ന കേസിന് ഇത് ബലം പകരും. അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നും അതിനാല്‍ സ്ത്രീകള്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയാല്‍ അത് ആചാരവിരുദ്ധമാകുമെന്നുമുള്ള വിശ്വാസികളുടെ വാദം പൊളിക്കാനുള്ള ശ്രമമാണിത്. ഈ പേര് മാറ്റത്തിന് പിന്നില്‍ ശരിയല്ലാത്ത ഉദ്ദേശമുണ്ട്. അയ്യപ്പ സങ്കല്‍പ്പത്തെ ദുര്‍ബലപ്പെടുത്തുന്നതിന്റെ ഉദ്ദേശം ബ്രഹ്മചര്യവാദം പൊളിക്കാനാണ്. അത് പൊളിച്ചാല്‍ വിശ്വാസികള്‍ കോടതിയില്‍ പരാജയപ്പെടും. അവിശ്വാസികളും ഫെമിനിസ്റ്റുകളും വിജയിക്കുകയും ചെയ്യും” – രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമലയില്‍ മുന്‍പും സ്ത്രീകള്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് കേസില്‍ പുകമറ സൃഷ്ടിക്കാനാണെന്നും രാഹുല്‍ ആരോപിച്ചു. ശബരിമലയില്‍ വീഴുന്ന കാശെടുത്ത് ദേവസ്വം ബോര്‍ഡ് ശബരിമലയ്ക്ക് എതിരെ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരെ വെച്ച് വാദക്കുക എന്നത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും ലോകത്ത് മറ്റൊരു ആരാധനാലയത്തിനും ഈ സ്ഥിതി ഇല്ലെന്നും രാഹുല്‍ പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം