കെസി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല; ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി

രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഇതോടെ കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ചിരുന്ന പൊതു യോഗവും റദ്ദാക്കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ഇന്നലെ മധ്യപ്രദേശിലെ സത്നയിലും ജാര്‍ഖണ്ഡിലെ റാഞ്ചിയിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും രാഹുല്‍ പങ്കെടുത്തിരുന്നില്ല. പെട്ടന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഡോക്ടര്‍മാര്‍ രാഹുലിന് വിശ്രമം നിര്‍ദേശിക്കുകയായിരുന്നു.

റാഞ്ചിയില്‍ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന റാലിയില്‍ നിന്നും രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് രാഹുല്‍ വിട്ടു നില്‍ക്കുന്നതെന്നും വരും ദിവസങ്ങളില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Read more

റാലിയുടെ സമാപന സമ്മേളനത്തില്‍ രാഹുലിന് പകരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുമെന്നും രാഹുല്‍ ആരോഗ്യം വീണ്ടെടുത്ത ഉടനെ ജാര്‍ഖണ്ഡിലെത്തുമെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.