Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

കര്‍ണ്ണാടകയിലെ ‘ശബരിമല’യില്‍ ഭജനയില്‍, ജാമ്യം ലഭിക്കാത്ത കേരളത്തില്‍ വരില്ലെന്ന് രാഹുല്‍ ഈശ്വര്‍

, 8:05 am

താന്‍ ജാമ്യം ലഭിക്കാതെ കേരളത്തിലേക്ക് മടങ്ങി വരില്ലെന്ന് അയ്യപ്പധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയില്‍ തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കും. ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ അതു വരെ ഭജനയില്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ക്ഷേത്രം കര്‍ണ്ണാടകയിലെ ശബരിമലയെന്നാണ് അറിയപ്പെടുന്നത്.

ഇന്നലെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധ സമരം നടത്തിയ കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. റാന്നി കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. എല്ലാ ശനിയാഴ്ചയും രാഹുല്‍ ഈശ്വര്‍ പമ്പ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന നിര്‍ദേശം ലംഘിച്ചതായി കോടതി കണ്ടെത്തിയിരുന്നു. ഇത് ജാമ്യം റദ്ദാക്കുന്നതിന് കാരണമായി.

ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടുണ്ട്. ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിലെ യുവതിയെ മല കയറുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് നടപടി.

നേരത്തെ ശബരിമലയില്‍ ചോര വീഴ്ത്താന്‍ ആളുകള്‍ തയ്യാറായിരുന്നുവെന്ന പരാമര്‍ശത്തിന്റെ പേരിലും രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി പൊലീസ് തിരുവനന്തപുരത്ത് എത്തി അറസ്റ്റ് ചെയ്തതുവെന്നാണ് റിപ്പോര്‍ട്ട്. വിവാദ പരാമര്‍ശത്തിലാണ് രാഹുലിനെതിരെ നേരെത്ത എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിന്നു. വിവാദ പരാമര്‍ശം രാഹുല്‍ ഈശ്വര്‍ എറണാകുളം പ്രസ് ക്ലബിലെ പത്രസമ്മേളനത്തിലാണ് നടത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്.

Advertisement