കെടി ജലീല്‍ ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടി; വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു; എംഎല്‍എ നാടിന് ബാദ്ധ്യതയാകുമെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍

ഡോ. കെടി ജലീല്‍ എംഎല്‍എ ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തില്‍. ഇദ്ദേഹത്തിന്റെ നാവ് നിയന്ത്രിക്കാന്‍ നേതാക്കള്‍ ഇടപെടില്ല കാരണം അവര്‍ക്കും താല്പര്യമുള്ള കാര്യം തന്നെയാണ് ഇദ്ദേഹം നിലവില്‍ പറയുന്നത്. ഇദ്ദേഹത്തെ നിയന്ത്രിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറായില്ലെങ്കില്‍ ജലീല്‍ നാടിന് ബാധ്യതയാകുമെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടുള്ള കെ ടി ജലീലിന്റെ വാദങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
എന്തൊക്കെയാണ് അദ്ദേഹം വിളിച്ച് കൂവുന്നത്?. ഒരു നാടിനെയും ഒരു സമുദായത്തെയും ഇകഴ്ത്തി , തങ്ങള്‍ക്ക് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നഷ്ടമായ ഭൂരിപക്ഷ വോട്ടിനെ തിരിച്ച് പിടിക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായത്തോടെ പിണറായി വിജയന്‍ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് ജലീല്‍.

അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ ഒളിച്ചു കടത്തുന്നത്, മുസ്ലിം സമുദായംഗങ്ങളാണ് സ്വര്‍ണ്ണക്കടത്ത് നടത്തുന്നത് എന്ന കടുത്ത സംഘ പരിവാര്‍ വാദം തന്നെയാണ്. പാണക്കാട് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം എന്നൊക്കെ ജലീല്‍ പറയുന്നത് അദ്ദേഹത്തിന്റെ ബോധമില്ലായ്മയില്‍ നിന്നല്ല, തികഞ്ഞ ബോധത്തോടെ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ വേണ്ടിത്തന്നെയാണ്.

സിപിഎമ്മിന് വേണ്ടി നിലവില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്ന ശ്രീ ജലീല്‍ വലിയ താമസമില്ലാതെ ബിജെപിക്ക് വേണ്ടി തന്നെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കി തുടങ്ങും.
ചുരുക്കി പറഞ്ഞാല്‍ ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടിയാണ് ജലീല്‍.  ഇദ്ദേഹത്തിന്റെ നാവ് നിയന്ത്രിക്കാന്‍ നേതാക്കള്‍ ഇടപെടില്ല കാരണം അവര്‍ക്കും താല്പര്യമുള്ള കാര്യം തന്നെയാണ് ഇദ്ദേഹം നിലവില്‍ പറയുന്നത്. ഇദ്ദേഹത്തെ നിയന്ത്രിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറായില്ലെങ്കില്‍ ജലീല്‍ നാടിന് ബാധ്യതയാകും.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ