മന്ത്രി മുഹമ്മദ് റിയാസിനെതിരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ‘കേരളത്തിന് വേണ്ടി ശബ്ദിച്ച ഏക കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപനാണെന്നും അദേഹത്തിന് മാത്രം കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിന് മറുപടിയുമായാണ് രാഹുല്‍ എത്തിയിരിക്കുന്നത്. ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കില്‍ താങ്കള്‍ക്ക് മുത്തയ്യ മുരളീധരന്റെ പിന്‍ഗാമിയായി ക്രിക്കറ്റില്‍ ഒരു കൈ നോക്കിക്കൂടെയെന്നും മിനിമം കേരള മുത്തയ്യയാകാമെന്നും രാഹുല പരിഹസിച്ചു.
അത് പോട്ടെ കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന് കുത്തിത്തിരുപ്പ് സ്‌പെഷ്യലിസ്റ്റ് ‘കേരള മുത്തയ്യ ‘ പറഞ്ഞ ടിഎന്‍ പ്രതാപനെ കേരളത്തിലെ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്വം ഏല്പ്പിച്ചു.
ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ‘ഇന്‍ ലോ വിജയന്‍ സാറിനോട്’ ആ സിഎഎ എന്‍ആര്‍സി പ്രക്ഷോഭത്തിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ പറയു കേരള മുത്തയ്യേയെന്നും രാഹുല്‍ പറഞ്ഞു.