ജോസഫൈൻ ഒരു വ്യക്തിയല്ല, ആ സ്ഥാനത്തോടുള്ള പാർട്ടി നിലപാട്, അടുത്ത ജോസഫൈൻ വരും: രാഹുൽ മാങ്കൂട്ടത്തില്‍‍

വനിത കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എം.സി ജോസഫൈൻ രാജിവെച്ചതിനോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍‍. “ജോസഫൈൻ ഒരു വ്യക്തിയല്ല, ആ സ്ഥാനത്തോടുള്ള പാർട്ടിയുടെ നിലപാട്. അതിനാൽ അടുത്ത ജോസഫൈൻ വരും..” എന്ന് രാഹുൽ മാങ്കൂട്ടത്തില്‍‍ ഫെയ്സ്ബുക്കിൽ കുറിച്ചു. വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുവാൻ യോഗ്യതയില്ലാതായ വ്യക്തിയെ പാർട്ടി സ്ഥാനത്തിരുത്തണോ വേണ്ടായോ എന്ന് പാർട്ടി തീരുമാനിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തില്‍‍ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്:

അശുഭകരമായ വാർത്തകൾക്കിടയിലാണ് ശുഭകരമായ വിശേഷങ്ങളും നാമറിയുന്നത്.

വനിത കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എം.സി ജോസഫൈൻ രാജിവെച്ചുവെന്ന് കേട്ടപ്പോൾ അത്യാഹ്ലാദത്തോടെ കേരളം കേട്ടതിന് പിന്നിൽ കഴിഞ്ഞ നാല് വർഷവും ആ സ്ഥാനത്തിരുന്ന് അവർ നടത്തിയ പ്രവർത്തനത്തിന്റെ പ്രതിഫലനമായിരുന്നു. വനിതകളുടെ ക്ഷേമത്തിനേക്കാൾ അവരുടെ സങ്കടങ്ങൾക്ക് ചെവിയോർക്കുവാനും നിയമപരമായ സഹായം നൽകുവാനുമായിരുന്നു വനിത കമ്മിഷൻ രൂപീകരിച്ചിരുന്നത് എന്നാൽ എം സി ജോസഫൈൻ അദ്ധ്യക്ഷയായത് മുതൽ സർക്കാർ ഖജനാവിൽ നിന്നും 53 ലക്ഷം നഷ്ടമായതൊഴിച്ചാൽ കേരളത്തിലെ പീഢിതരായ മഹിളകളെ ഒരു വാക്ക് കൊണ്ട് പോലും ചേർത്ത് പിടിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

DYFI നേതാവായ പെൺകുട്ടി പീഢിക്കപ്പെട്ടപ്പോൾ അത് പാർട്ടി കോടതിയിൽ തീരുമാനിച്ചോളുമെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞത് ഇന്ത്യൻ ഭരണഘടനാനുസൃതമായി രൂപീകരിക്കപ്പെട്ട കമ്മീഷന്റെ തലപ്പത്തിരുന്ന് കൊണ്ടായിരുന്നു.

ജോസഫൈൻ കഴിഞ്ഞ നാല് വർഷം ഇടപെടുകയും പരിഹാരം കാണുകയും നീതി ലഭ്യമാക്കുകയും ചെയ്ത ഒരു ടingle Incident ഞാനേറെ ആലോചിച്ചിട്ടും പിടികിട്ടിയില്ല, അവർ സ്ഥാനം വിട്ടൊഴിയുമ്പോൾ യാത്രാമംഗളം നേരാൻ ഒരു ആചാരവാക്കിനെങ്കിലും ശ്രമിച്ചു നോക്കി, അത്രയ്ക്ക് പരാജയമാണ്. കേരളത്തിലെ മഹിളകളോടും ജനതയോടും ഒരൽപം കൂറുണ്ടെങ്കിൽ സി പി എം ചെയ്യേണ്ടത് ജോസഫൈൻ കൈപ്പറ്റിയ 53 ലക്ഷം രൂപ ഖജനാവിലേക്ക് തിരിച്ചടക്കുകയാണ്.

മനോരമ ന്യൂസിന്റെ ലൈവ് പ്രോഗ്രാമിൽ ഗാർഹിക പീഢനത്തിരയായ നിസ്സഹായയായ പെൺകുട്ടിയോട് കയർക്കുകയും പുച്ഛത്തോടെ ഭർത്സിക്കുകയും ചെയ്യുന്ന ജോസഫൈനെ വഴിയിൽ തടയുമെന്ന് പ്രഖ്യാപിച്ച് പ്രദേശ് കോൺഗ്രസിന്റെ അമരക്കാരൻ കെ.സുധാകരൻ രംഗത്ത് വരുന്നത് വരെ എങ്ങനെയെങ്കിലും ഈ വിവാദം കെട്ടടങ്ങുമെന്ന പ്രതീക്ഷയായിരുന്നു സി പി എം നേതൃത്വത്തിന്. പ്രതിപക്ഷ നേതാവടക്കം ശക്തമായ പ്രതിഷേധ സ്വരം മുഴക്കിയതോടെ ജോസഫൈനോട് നിവർത്തിയില്ലാതെ സി.പി.എം രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ മഹിളകളടങ്ങുന്ന ജനങ്ങൾ കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന ജോസഫൈനെ പുറത്താക്കും മുമ്പ് അത് സി പി എമ്മിന് പറയേണ്ടി വന്നത് കേരളത്തിൽ ഉയർന്ന് വന്ന ജന രോഷം കൊണ്ടാണ്.

പൊതു സമൂഹമാകെ തള്ളിപ്പറഞ്ഞ ഒരു പാർട്ടിക്കാരിയെ പിന്തുണച്ചു കൊണ്ട് എ എ റഹീം, DYFI സെക്രട്ടറി സ്ഥാനത്തിന് താൻ തന്നെയാണ് യോഗ്യനെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. തന്റെ സഹപ്രവർത്തകയുടെ നിലവിളി പോലും റഹീമിനെ ഒരു നിമിഷം അസ്വസ്ഥമാക്കിയിട്ടുണ്ടാവില്ല. പാർട്ടിക്കമ്മിറ്റിയിൽ മൂക്ക് ചീറ്റരുത് എന്ന് പിണറായി പറഞ്ഞാൽ, സ്വന്തം മൂക്ക് മുറിച്ച് വിധേയത്വം കാണിക്കുന്ന DYFI പ്രതികരണ ശേഷിയുള്ള യുവാക്കൾക്ക് അപമാനമാണ്.

കഴിഞ്ഞ നാല് വർഷം സി പി എം പ്രവർത്തകർക്ക് പങ്കുള്ള വാളയാറടക്കമുള്ള എല്ലാ കേസിലും നിശബ്ദയായിരുന്ന കമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ജോസഫൈനെ അവരുടെ എല്ലാ തെറ്റിനും ചൂട്ട് പിടിച്ചിട്ടിപ്പോൾ പറയുന്നു സി.പി.എമ്മിന്റെ നിലപാടെന്ന്… ഹാ… ഹാ… കേൾക്കാൻ എന്ത് സുഖം. സഖാക്കളെ ഒരു ചാനൽ പരിപാടി കൊണ്ട് മാത്രമല്ല, അവർ സ്വീകരിച്ച മുൻ നിലപാട് കൊണ്ട് കൂടിയാണ് അവർ എതിർക്കപ്പെടുന്നത്. അതിന് ഉത്തരവാദി CPIM മാത്രമാണ് …..

ജോസഫൈൻ ഒരു വ്യക്തിയല്ല, ആ സ്ഥാനത്തോടുള്ള പാർട്ടിയുടെ നിലപാട്. അതിനാൽ അടുത്ത ജോസഫൈൻ വരും..

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് തുടരുവാൻ യോഗ്യതയില്ലാതായ വ്യക്തിയെ പാർട്ടി സ്ഥാനത്തിരുത്തണോ വേണ്ടായോ എന്ന് പാർട്ടി തീരുമാനിക്കുക. ഇനി പാർട്ടി അനുഭവിക്കുക….!
ജോസ”ഫൈൻ” താങ്ക്യു, ഗുഡ്ബൈ!

Latest Stories

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്