'ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്ത് വരുന്നത്'; പാണക്കാട് തങ്ങൾക്കെതിരായ പിണറായിയുടെ പരമാർശത്തിൽ രാഹുൽ, ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ട്രോളായി മാറും

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പിആർ ഏജൻസികൾ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞതെന്നും രാഹുൽ പറഞ്ഞു.

സുരേന്ദ്രന് സംസാരിക്കാൻ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുൽ പരിഹസിച്ചു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെന്നായിരുന്നു പിണറായി പാലക്കാട് പറഞ്ഞത്. തനിക്കെതിരെയുള്ള കള്ളപ്പണം, ട്രോളി ബാഗ് ആരോപണമെല്ലാം പാലക്കാടെ തിരഞ്ഞെടുപ്പിൽ പോസിറ്റീവ് ആയി ഗുണം ചെയ്യുമെന്നാണ് രാഹുൽ പറയുന്നത്.

ട്രോളി ബാഗ് ആരോപണത്തിൽ ഇത്രയും നാളായിട്ടും പൊലീസ് ഒരു എഫ്ഐആർ എടുത്തിട്ടില്ല. ജനം ഇതെല്ലാം കാണുന്നുണ്ട്. അതെല്ലാം വോട്ടായി മാറും. സിപിഎം ആണ് പാലക്കാട്ട് കോൺഗ്രസിന്‍റെ മുഖ്യ എതിരാളി. മികച്ച പോളിംഗ് ഉണ്ടാകും. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് പ്രചരണത്തിലുള്ളത്. ആധികാരികമായ ജയം കോൺഗ്രസിനായിരിക്കുമെന്നും രാഹുൽ പറയുന്നു.

ബിജെപിയെ സഹായിക്കാനാണ് പാലക്കാട്ട് കോൺഗ്രസ് ഡീൽ എന്നാണ് സിപിഎം ആരോപിക്കുന്നത്. അവർ തന്നെ പറയുന്നു ഷാഫി പറമ്പലിന്‍റെ പ്രിയപ്പെട്ട ആളെയാണ് നിർത്തിയതെന്ന്. ഏറ്റവും അടുത്തയാളെ തോൽക്കാനായി നിർത്തുമോ. ഇന്ന് പറയുന്ന കാര്യമല്ല സിപിഎം നാളെ പറയുക. ഇത്തരം ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ഒരു ട്രോളായി മാറുകയേ ഒള്ളൂവെന്ന് രാഹുൽ പറഞ്ഞു.

Latest Stories

'രക്തപങ്കിലമായി'ഇന്ത്യന്‍ ഓഹരി വിപണി; വിദേശ നിക്ഷേപകര്‍ 22,420 കോടി രൂപയുടെ ഫണ്ടുകള്‍ പിന്‍വലിച്ചു; നിഫ്റ്റിയെയും സെന്‍സെക്‌സിനെയും വലിച്ചിട്ട് കരടികള്‍; തകര്‍ച്ച പൂര്‍ണം

'ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല'; പൊതുവേദിയില്‍ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യര്‍

ഒടുവിൽ എപ്പോൾ വിരമിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

പാണക്കാട് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ; പിണറായിക്കും സുരേന്ദ്രനും ഒരേ ശബ്ദമെന്ന് വി ഡി സതീശൻ

എതിര്‍ക്കാന്‍ നില്‍ക്കണ്ട.., അരിവാളെടുത്ത് തലകള്‍ കൊയ്ത് നയന്‍താര; പുതിയ ചിത്രം 'റക്കായി', ടീസര്‍ എത്തി

ഓസ്ട്രേലിയക്കാര്‍ ഉന്നംവയ്ക്കുന്നത് ആ ഇന്ത്യന്‍ താരത്തെ മാത്രം, ഈ അവസരം മറ്റു താരങ്ങള്‍ പ്രയോജനപ്പെടുത്തണം'; ഉപദേശവുമായി ബാസിത് അലി

മണിപ്പുരിൽ സംഘർഷം രൂക്ഷം; ജനപ്രതിനിധികൾക്കും രക്ഷയില്ല, 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

പോരാട്ടം കടുപ്പിച്ച് ഇസ്രയേല്‍; ഹിസ്ബുള്ള വക്താവിനെ വധിച്ചു; കൊല്ലപ്പെട്ടത് സായുധസംഘത്തിലെ നസ്രല്ലയുടെ പിന്‍ഗാമി; ലബനന്‍ അതിര്‍ത്തിയില്‍ കരയുദ്ധം കടുപ്പിച്ചു

അന്ത്യശാസനവുമായി ധനുഷ്, 24 മണിക്കൂറിനുള്ളില്‍ ആ രംഗങ്ങള്‍ നീക്കം ചെയ്തിരിക്കണം; നയന്‍താരയ്‌ക്കെതിരെ നടപടി

'തങ്ങളുടെ മെക്കിട്ട് കയറിയാൽ കൈ കെട്ടി നോക്കിനിൽക്കില്ല, പിണറായി വിജയൻ സംഘി'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെഎം ഷാജി