'ഇതിലും ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ'; സരിൻ കോൺഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സരിൻ പറയാതെ അദ്ദേഹത്തെ മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാൻ നോക്കിയാൽ എതിർക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മുഴുവൻ കോൺ​ഗ്രസ് പാർട്ടിയെ കുറിച്ചുള്ള ആശങ്കകളാണ്. അങ്ങനെയുള്ളൊരാൾ കോൺഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു.

പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. അങ്ങനെയൊരു കാര്യവും സരിൻ പറഞ്ഞിട്ടില്ല. കോൺഗ്രസിനെ കുറിച്ചുള്ള ആശങ്കകൾ പറഞ്ഞൊരു മനുഷ്യനെ, മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാൻ നോക്കുന്നതിനേക്കാൾ ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ, അയാളുടെ രാഷ്ട്രീയ സത്യസന്ധതയാണ് അയാൾ പറയാതെ ചോദ്യം ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.

പാലക്കാട് ജില്ലയിലെ മുഴുവൻ നേതാക്കളെയും വിളിക്കുമ്പോൾ പി സരിനെയും താൻ വിളിച്ചിരുന്നുവെന്നും എല്ലാ പിന്തുണയും വാ​ഗ്ദാനം ചെയ്തിരുന്നുവെന്നും രാഹുൽ കൂട്ടിക്കിച്ചേർത്തു. ചാണ്ടി ഉമ്മന്റെ വിഷയത്തിലും രാഹുൽ പ്രതികരിച്ചു. മാധ്യമങ്ങൾ ഏതെങ്കിലും തരത്തിലുള്ള വാർത്തകൾ കൊടുക്കുമ്പോൾ ഫാക്ട് ചെക്ക് ചെയ്യണം. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ചാണ്ടി ഉമ്മന് അതൃപ്തി ഉണ്ടെന്ന തരത്തിലുള്ള ഇന്നലത്തെ വാർത്തകൾ തങ്ങൾ ഇരുവരെയും വിഷമിപ്പിച്ചു. ഒടുവിൽ ചാണ്ടി ഉമ്മൻ നേരിട്ട് വന്ന് വാർത്ത തെറ്റാണെന്ന് പറയേണ്ട അവസ്ഥ വന്നുവെന്നും രാഹുൽ പറഞ്ഞു.

Latest Stories

കൊള്ളരുതായ്മകള്‍ക്കും അഴിമതിക്കും കൂടെ നില്ക്കാത്ത ഉദ്യോഗസ്ഥരെ മനോവീര്യം കെടുത്തി അടിമകളാക്കുന്നു; പിപി ദിവ്യക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസ് എടുത്തു; ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി

'രാജുവേട്ടൻ എനിക്ക് മേക്കപ്പ് ചെയ്ത് തന്നിട്ടുണ്ട്'; അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് അനു മോഹൻ

വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി

ഗംഭീറും കോഹ്‌ലിയും സാക്ഷി, 49 അല്ലിത് 46 ; ബാംഗ്ലൂരിൽ ഇന്ത്യക്ക് ഉണ്ടായത് വമ്പൻ അപമാനം

'റോജ' കണ്ടപ്പോൾ സ്വയം ചെരുപ്പൂരി തലയിലടിച്ചു; സിനിമാ ജീവിതത്തിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ഐശ്വര്യ ഭാസ്ക‌രൻ

ഏറ്റവും കൂടുതൽ മുട്ട ഇടുന്നത് കോഴിയോ അതോ ഇന്ത്യൻ ടീമോ, ഇത് വമ്പൻ നാണക്കേട്; ബാംഗ്ലൂരിൽ വിക്കറ്റ് മഴ

പി സരിന്‍ കോണ്‍ഗ്രസിന്റെ പടിക്ക് പുറത്ത്; പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും നീക്കി; കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പൊളിച്ചു പണിയും; ബല്‍റാമിന് സാധ്യത

'പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു'; പിപി ദിവ്യയെ തള്ളി എംവി ഗോവിന്ദന്‍

ഇതിനെ മാത്രമേ കെട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളു അങ്ങനെ അതും ആയി