'ഫ്യൂസ് ഊരരുത്, ഞങ്ങൾ സ്കൂളിൽ പോവുകയാണ് സാർ'; കണ്ണുനനയിപ്പിക്കുന്ന കുറിപ്പുമായി കുട്ടികൾ; വിദ്യാഭ്യാസ ചെലവും വൈദ്യുത ചാർജും ഏറ്റെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

“ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വെച്ചിട്ടുണ്ട് ഞങ്ങൾ സ്കൂളിൽ പോവുകയാണ് സാർ.” കുടിശിക ഉള്ളതുകൊണ്ട് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ പത്തനംതിട്ട കോഴഞ്ചേരിയിലെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാരുടെ കണ്ണുനനയിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് തന്നെ ഈ വീട്ടിൽ ഇടയ്ക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നിട്ടുണ്ടെന്നും, ഇന്ന് ചെന്നപ്പോഴാണ് ഇത്തരമൊരു കുറിപ്പും അതിന്റെ പുറകിൽ വൈദ്യുത കുടിശ്ശികയായ 461 രൂപയും വെച്ചിരിക്കുന്നത് കണ്ടതെന്നും ലൈൻമാൻ ബിനീഷ് പറയുന്നു.

ഫ്യൂസ് ഊരുന്നതുകൊണ്ട് കൊണ്ട് തന്നെ ഏഴാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് പലപ്പോഴും ഇരുട്ടത്ത് ഇരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ടെന്നും, ഏറെ വേദനയോടെയാണ് ഇവിടുത്തെ വൈദ്യുതി പലപ്പോഴും വിച്ഛേദിച്ചിരുന്നതെന്നും ലൈൻമാൻ മാധ്യമങ്ങളോട് പറയുന്നു.

വാർത്ത പുറത്തുവന്നതിന് പിന്നാലെ കുഞ്ഞുങ്ങളുടെ അഞ്ച് വർഷത്തേക്കുള്ള വിദ്യാഭ്യാസ ചിലവും, രണ്ട് വർഷത്തേക്കുള്ള വൈദ്യുത ചാർജും ഏറ്റെടുത്തിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്. വാർത്ത കണ്ടതിന് പിന്നാലെ റിപ്പോർട്ടറെ വിളിച്ച് കുഞ്ഞുങ്ങളുടെ അച്ഛനോട് സംസാരിച്ചിരുന്നുവെന്നും, വൈദ്യുത ചാർജും വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കുന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.
നിരവധി പേരാണ് കുഞ്ഞുങ്ങളുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

Latest Stories

ആ താരത്തോട് ഓസ്ട്രേലിയ സൗഹാർദ്ദപരമായി പെരുമാറണം, നീ എത്ര സുന്ദരൻ ആണെന്നൊക്കെ പറഞ്ഞ് പുകഴ്ത്തണം; ടീമിന് ഉപദേശവുമായി സ്റ്റീവ് വോ

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികൾ അറസ്റ്റിൽ

IND VS AUS: എന്റെ പ്രതീക്ഷ മുഴുവൻ ആ താരത്തിലാണ്, അവൻ ഇത്തവണ കിടുക്കും; ഇന്ത്യൻ താരത്തെക്കുറിച്ച് ചേതേശ്വർ പൂജാര

പോലീസിൽ വിശ്വാസമില്ല: കളക്ടർ, പിപി ദിവ്യ എന്നിവരുടെ കോൾ രേഖകൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നവീൻ ബാബുവിൻ്റെ ഭാര്യ

സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം; കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കുന്നു; വിമര്‍ശിച്ച് ശശികുമാര്‍

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും