'മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് പിണറായിക്ക് ലഹരി'; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഗീവർഗ്ഗീസ് മാർ കൂറിലോസ് ബിഷപ്പിനെ അധിക്ഷേപിച്ച പിണറായി വിജയൻ മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. എല്ലാക്കാലത്തും ഇടതുപക്ഷ ചിന്താഗതി വെച്ച് പുലർത്തുകയും, താൻ ഒരു ഇടതുപക്ഷക്കാരനാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ പല സിപിഎം -ഡിവൈഎഫ്ഐ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ആളാണ് ഗീവർഗീസ് മാർ കൂറിലോസ്. എന്നിട്ട് പോലും സർക്കാരിനെ ഒന്ന് വിമർശിച്ചതിന് എത്ര ക്രൂരവും രൂക്ഷവുമായ ഭാഷയിലാണ് പിണറായി വിജയൻ അധിക്ഷേപിച്ചതെന്നും രാഹുൽ ചോദിച്ചു.

താമരശ്ശേരി ബിഷപ്പിനെ മുൻപ് ‘നികൃഷ്ട’ ജീവി എന്ന വിളിച്ച ചരിത്രമുള്ള പിണറായി വിജയന് മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് ഒരു ലഹരിയും ശീലവുമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ‘ജനങ്ങൾ നൽകിയ ചികിത്സയിൽ പാഠം പഠിച്ചില്ലെങ്കിൽ ഇടതു പക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും’ എന്ന് ആയിരുന്നു സർക്കാരിനെ ഉപദേശിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞത്. പുരോഹിതന്മാർക്കിടയിലും വിവരദോഷികൾ ഉണ്ടാകാം എന്നാണു ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ