'മർദിച്ചത് കറിക്ക് ഉപ്പ് കൂടിയതിന്റെ പേരിൽ'; അറസ്റ്റിലായ രാഹുലിനെതിരെ ഭർതൃ പീഡനം, നരഹത്യ ശ്രമം ഉൾപ്പെടെയുള്ളവ ചുമത്തി

വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വീണ്ടും കേസെടുത്ത് പൊലീസ്. കസ്റ്റഡിയിലുള്ള രാഹുലിനെതിരെ ഭർതൃ പീഡനം, നരഹത്യ ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി. മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരാതിയിലാണ് 85 BNS (498(A) IPC) വകുപ്പുകള്‍ പ്രകാരം ഭർതൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയത്.

പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭർതൃവീട്ടിൽനിന്നു പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. നീമയുടെ ചുണ്ടിനും ഇടത്തേ കണ്ണിനും ആണ് പരിക്കുകൾ. ഇന്ന് രാവിലെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തി യുവതിയോട് സംസാരിച്ച ശേഷമാണ് പരാതി നല്‍കിയത്. കറിയ്ക്ക് ഉപ്പ് കൂടിപ്പോയി എന്നു പറഞ്ഞാണ് മര്‍ദ്ദനമെന്നാണ് യുവതിയുടെ രക്ഷിതാക്കള്‍ പറയുന്നത്.

മര്‍ദ്ദനമേറ്റ യുവതിയെ രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് രാഹുല്‍ തന്നെയായിരുന്നു യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയും രാഹുല്‍ തന്നെ മര്‍ദ്ദിച്ചുവെന്നും തനിക്ക് മുറിവേറ്റുവെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കിയിരുന്നില്ല.

തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നുമായിരുന്നു യുവതി പൊലീസിനോട് ആവശ്യപ്പെട്ടത്. യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍ നിന്ന് പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഏറെ ചർച്ചചെയ്യപ്പെട്ട ഗാർഹിക പീഡനക്കേസായിരുന്നു പന്തീരാങ്കാവ് പീഡനക്കേസ്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച യുവതി പിന്നീട് പരാതി പിൻവലിക്കുകയും ഭർത്താവിനൊപ്പം പോവുകയുമായിരുന്നു. പിന്നീട് കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാഹുലിന്റെയും യുവതിയുടേയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കുമെന്ന് അറിയിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.

Latest Stories

പതിനെട്ടാം പടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; പ്രതിഷേധത്തിന് പിന്നാലെ റിപ്പോർട്ട് തേടി എഡിജിപി

നിയമസഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിൽ അധികം വോട്ടുകളെന്ന് റിപ്പോർട്ട്

അർജൻ്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ചരമവാർഷികത്തിൽ ഓർമ്മ പങ്കുവെച്ച് ലയണൽ മെസി

ആദിവാസി കുടിലുകൾ പൊളിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇത് സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍, ഇവിടെയുള്ള ആളുകളില്‍ നിന്നും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചത്..; ടോപ്‌ലെസ് രംഗം ലീക്കായതിന് പിന്നാലെ ദിവ്യ പ്രഭ

കൈഫോ യുവിയോ ഒന്നുമല്ല, ഇന്ത്യയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒരു ഫീല്‍ഡര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അയാളായിരുന്നു!

"ആരാധകരെ ശാന്തരാകുവീൻ, ഈ വിജയം ഞാൻ നിങ്ങൾക്ക് സമർപ്പിക്കുന്നു": ക്രിസ്റ്റ്യാനോ റൊണാൾഡോ

3 പന്തിൽ വഴങ്ങിയത് 30 റൺസ്, അബുദാബി ടി10 ലീഗിൽ ഒത്തുകളി ആരോപണം; ദസുൻ ഷനക സംശയത്തിന്റെ നിഴലിൽ

എ എഫ് സി ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം എലോൺ മസ്‌ക് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അയച്ച സന്ദേശമെന്താണ്?

നടിയെ കടന്നുപിടിച്ചെന്ന് പരാതി; മണിയൻപിള്ള രാജുവിനെതിരെ കേസ്