വ്യാജ തിരിച്ചറിയൽ രേഖാ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകും, കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ തള്ളിപ്പറയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

വ്യാജ തിരിച്ചറിയൽ രേഖാ കേസിൽ ചെയ്യലിന് ഹാജരാകുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോൾ പ്രതികളായി ചേർത്തിരിക്കുന്നവരെ കാരിൽ നിന്ന് കണ്ടെത്തുമ്പോൾ അവർ പ്രതികളാകുമെന്ന് അറിയില്ലായിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് എങ്കിലും നൽകിയിരുന്നെങ്കിൽ അവരെ കാറിൽ കൂട്ടില്ലായിരുന്നുവെന്നും രാഹുൽ പറഞ്ഞു.

കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ തള്ളിപ്പറയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കണ്ണൂരില്‍ പറഞ്ഞു. അതേസമയം, കേസിലെ പ്രതികള്‍ പിടിയിലാകുമ്പോള്‍ സഞ്ചരിച്ചിരുന്നത് രാഹുലിന്‍റെ കാറിലാണെന്ന് പൊലീസ് കണ്ടെത്തി.

ഫെനിയും ബിനിലും KL26 L3030 എന്ന നമ്പർ കാറിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. ബി.ആര്‍.രാഹുൽ എന്ന പേരിലാണ് കാർ റജിസ്റ്റർ ചെയ്തിട്ടുള്ളത്. കാറിൽ കെപിസിസി ഓഫിസില്‍ നിന്നിറങ്ങിയ ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ