ബെഗളൂരൂവിലേക്കുള്ള സ്വകാര്യബസുകളുടെ ടിക്കറ്റ് കൊള്ളയ്ക്ക് തടയിട്ട് റെയില്‍വേ; കൊച്ചി- ബംഗളൂരു റൂട്ടില്‍ പുതിയ വന്ദേ ഭാരത്; ഈ മാസം മുതല്‍ ട്രാക്കില്‍

കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സ്വകാര്യബസുകളുടെ ടിക്കറ്റ് കൊള്ളയ്ക്ക് തടയിട്ട് റെയില്‍വേ. കൊച്ചി- ബംഗളൂരു റൂട്ടില്‍ പുതിയ വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ 31 സര്‍വീസ് തുടങ്ങും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്.
ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി പത്തോടെ ബംഗളൂരുവില്‍ എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍.

സംസ്ഥാനത്ത് മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണ് ഓടിത്തുടങ്ങുന്നത്. അതേസമയം ഈ ട്രെയിന്‍ സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. സര്‍വ്വീസിനനുസരിച്ചായിരിക്കും റെയില്‍വേയുടെ തീരുമാനം

കൊച്ചി -ബാംഗ്ലൂര്‍ റൂട്ടിലോടുന്ന ഈ ട്രെയിന്‍ ഇപ്പോള്‍ 12 സര്‍വ്വീസാണ് നടത്തുക. കൊച്ചിയില്‍ നിന്നുള്ള ഐടി മേഖലയിലുള്‍പ്പെടെയുള്ളവര്‍ക്ക് ഈ സര്‍വ്വീസ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. .

അതേഅമയം ട്രെയിനുകളിലെ തിരക്ക്് കണക്കിലെടുത്ത് താഴെ പറയുന്ന ട്രെയിനുകളില്‍ ഓരോ ജനറല്‍ കോച്ച് അധികമായി അനുവദിച്ചു.16605- 16606 മംഗലാപുരം -തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ്, 16649- 16650 മംഗലാപുരം- കന്യാകുമാരി പരശുറാം എക്‌സ്പ്രസ്, 16629- 16630 മംഗലാപുരം -തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് ആണ് ഓരോ ജനറല്‍ കോച്ച് അധികമായി അനുവദിച്ചത്. കൂടാതെ 12075- 12076 തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിലും ഒരു സെക്കന്‍ഡ് സിറ്റിംഗ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ