കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

ക്രിസ്തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് യാത്രാ ദുരിതത്തിന് പരിഹാരവുമായി റെയില്‍വേ. യാത്രാ ദുരിതം പരിഹരിക്കാന്‍ കേരളത്തിലേക്ക് പത്ത് പ്രത്യേക ട്രെയിനുകളാണ് റെയില്‍വേ പുതുതായി അനുവദിച്ചിട്ടുള്ളത്. റെയില്‍വേ മന്ത്രി അശ്വിനി ബൈഷ്ണവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്സവ സീസണ്‍ പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനായി 416 സ്‌പെഷ്യല്‍ ട്രിപ്പുകളും അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ ഇക്കാര്യം അറിയിച്ചു. യാത്രാ ദുരിതം പരിഹരിക്കാനായി കേന്ദ്രത്തിന് മുന്നില്‍ നിരവധി നിവേദനങ്ങളെത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ് യാത്രാ ക്ലേശത്തിന് പരിഹാരവുമായി റെയില്‍വേ രംഗത്തെത്തിയത്. ഇതുകൂടാതെ കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ചെറിയ നാടാണ് പുതുതായി അനുവദിച്ചിരിക്കുന്ന സ്റ്റേഷന്‍. ഉത്സവ സീസണിലാണ് പുതിയ സ്റ്റേഷന്‍ അനുവദിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മെമുവിന്റെ സര്‍വ്വീസ് നേരത്തെ 6 മാസത്തേക്ക് നീട്ടിയപ്പോള്‍ തന്നെ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിരുന്നു. പാലരുവി എക്‌സ്പ്രസ്, വേണാട് എകസ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്താണ് മെമുവിന്റെ കാലാവധി നീട്ടിക്കിട്ടിയത്.

Latest Stories

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം; വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; പ്രവര്‍ത്തകരുടെ വിമാരം മാനിക്കുന്നു; മഹാവികാസ് അഘാഡി സഖ്യം തള്ളി സഞ്ജയ് റാവുത്ത്

'എനിക്കും ആ പ്രായത്തിൽ ഒരു കുട്ടിയുണ്ട്; അച്ഛൻ്റെ വികാരം എനിക്ക് മനസിലാകില്ലേ?'; അല്ലു അർജുൻ

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍