നാല് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഇടിമിന്നൽ ജാഗ്രതാനിർദേശങ്ങൾ

കൊടും ചൂടിൽ പുകഞ്ഞിരിക്കുന്ന കേരളത്തിന് ആശ്വാസമാവുകയാണ് പുതിയ റിപ്പോർട്ടുകൾ. സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടുകയാണ്. ഇന്ന് വരും മണിക്കൂറുകളിൽ നാലു ജില്ലകളിൽ മഴലഭിക്കുമെന്നാണ് വിവരം. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയ്ക്കും കാറ്റിനുമൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകടസാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിര്ഡദേശം നൽകിയിട്ടുണ്ട്.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികൾ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍