രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മഴ; ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായില്ല; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല-മുണ്ടക്കൈ പ്രദേശത്ത് രണ്ടാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍ ഇതുവരെ കണ്ടെത്തിയത് 171 മൃതദേഹങ്ങള്‍. 225 പേരെ കാണാനില്ലെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍.

ചൂരല്‍ മലയില്‍ നിലവില്‍ 150 സൈനികര്‍ നാല് സംഘങ്ങളായി പരിശോധന തുടരുന്നുണ്ട്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി പ്രദേശത്ത് മഴ തുടരുകയാണ്. കൂറ്റന്‍ പാറകളും ചെളിമണ്ണും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുണ്ടക്കൈയില്‍ തിരച്ചില്‍ വൈകാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെയുള്ളവ സ്ഥലത്തെത്താന്‍ വൈകുന്നതിനെ തുടര്‍ന്നാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നത്. മുണ്ടക്കൈയില്‍ നിന്ന് നേരത്തെ കണ്ടെത്തിയ എട്ട് മൃതദേഹങ്ങളും തകര്‍ന്ന വീടിനുള്ളില്‍ നിന്ന് കണ്ടെടുത്തതാണ്. ഒരു വീട്ടില്‍ നിന്ന് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

പ്രദേശത്ത് തുടരുന്ന കാലാവസ്ഥ മണ്ണിനടിയില്‍ പെട്ടുപോയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കുകയാണ്. ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം ഇന്ന് പൂര്‍ത്തിയാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പാലത്തിന്റെ നിര്‍മ്മാണം നാളെ പൂര്‍ത്തിയാകുമെന്നാണ് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചത്.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ