കേരളത്തിൽ മഴ മുന്നറിയിപ്പ്: 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഒഡീഷ തീരത്ത് വ്യാഴാഴ്ച വൈകീട്ടോടെ കരകയറിയ ഡാന ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ ഒക്ടോബർ 27 വരെ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായേക്കാം. കർണാടക തീരത്തിന് സമീപം മധ്യ-കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് കേരള സംസ്ഥാനത്തിൻ്റെ മഴക്ക് കാരണമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡാന ചുഴലിക്കാറ്റ് ഇതിനകം അതിതീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്.

വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ശനിയാഴ്ച വരെ തുടരും.

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിലും മറ്റ് മലയോര മേഖലകളിലും രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്. കൂടാതെ, ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ ശനിയാഴ്ച വരെ നിർത്തിവച്ചു.

Latest Stories

എഡിഎമ്മിൻ്റെ മരണം; അന്വേഷണം ആറംഗ പ്രത്യേക പൊലീസ് സംഘത്തിന് കൈമാറി; കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് നേതൃത്വം

ബോട്ടോക്സ് ചെയ്തത് പാളി! ചിരി വിരൂപമായി, ഒരു ഭാഗം തളര്‍ന്നു..; ആലിയ ഭട്ടിന് എന്തുപറ്റി? പ്രതികരിച്ച് താരം

അബ്ദുള്‍ നാസര്‍ മഅ്ദനി തീവ്രവാദത്തിന്റെ അംബാസഡര്‍; സംസ്ഥാനത്ത് തീവ്രവാദ ചിന്തകള്‍ വളര്‍ത്തിയെന്ന് പി ജയരാജന്റെ പുസ്തകം

"വിനിഷ്യസിന് ഇത്രയും ജാഡയുടെ ആവശ്യം എന്താണ്?": വിമർശിച്ച് മുൻ ബ്രസീലിയൻ ഇതിഹാസം

ചെറുപ്പത്തില്‍ പ്രണവിനൊപ്പം കളിച്ചിരുന്നു, പിന്നീട് സംസാരിച്ചിട്ടില്ല.. സുചി ആന്റി സിനിമ വരുമ്പോള്‍ വിളിക്കും: ദുല്‍ഖര്‍

രാഷ്ട്രീയത്തിനപ്പുറം കോടികളുടെ സ്വത്ത്, തമ്മില്‍തല്ലി ജഗനും ശര്‍മ്മിളയും

നോഹയ്‌ക്കായി മഞ്ഞപ്പടയുടെ ഗാനം; ആരാധകർ ഏറ്റെടുത്ത് 'ബെല്ല ചാവോ'യുടെ പുതിയ വേർഷൻ

വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകളിലും ബോംബ് ഭീഷണി; പിന്നില്‍ എംകെ സ്റ്റാലിനെന്ന് ആരോപണം

ഇന്ത്യയിലെ സമ്പന്നനായ നായ ടിറ്റോ; രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലിടം നേടി വളര്‍ത്തുനായ ടിറ്റോ

'അതിന് ഞാന്‍ തയ്യാറെടുക്കുകയാണ്'; പദ്ധതി വെളിപ്പെടുത്തി ശ്രേയസ് അയ്യര്‍