കേരളത്തിൽ ഇന്നും മഴ ശക്തമാകും; എട്ട് ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ ഇന്നും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും കർണാടക തീരത്ത് നാളെ വരെയും മീൻപിടിത്തം അനുവദിക്കില്ല. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

വരും ദിവസങ്ങളിലും അതിശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

പിപി ദിവ്യയെ ഒളിപ്പിച്ചത് സിപിഎം; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്ന് വിഡി സതീശന്‍

'കുട്ടി പൂജ'ക്കായി മകനെ ബലി നൽകണമെന്ന് ഭർത്താവ്; ബ്ലാക്ക് മാജിക്കിൽ നിന്ന് സംരക്ഷണം തേടി ഭാര്യ പൊലീസ് സ്റ്റേഷനിൽ, മന്ത്രവാദ ക്രിയകൾ നടക്കുന്നത് കേരളത്തിൽ!

ട്രെയ്‌ലര്‍ ഗംഭീരം.. 'മുറ' ടീമിനൊപ്പം ചിയാന്‍ വിക്രം; അഭിനന്ദനങ്ങളുമായി താരം

സ്വര്‍ണം വാങ്ങാനാകുക 'ഇനി സ്വപ്‌നങ്ങളില്‍ മാത്രം'; യുവാക്കള്‍ക്കിടയില്‍ ട്രെന്റായി ലൈറ്റ് വെയ്റ്റ് സ്വര്‍ണം

അമേയയുടെ 'ആദ്യ' വിവാഹം.. ആ കുഞ്ഞ് രഹസ്യം ഇതാണ്; വെളിപ്പെടുത്തി അമേയ

ഇന്ത്യൻ സെലിബ്രിറ്റികളുടെ ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ കാറുകൾ!!

ഹിസ്ബുള്ളയ്ക്ക് പുതിയ തലവൻ; നസറുള്ളയുടെ പിൻഗാമി നയീം ഖാസിം

ഫോണ്‍ ചെയ്യാന്‍ അന്ന് രത്തന്‍ ടാറ്റ എന്നോട് പണം കടം ചോദിച്ചു: അമിതാഭ് ബച്ചന്‍

കോഴ വാഗ്ദാനം, എന്‍സിപിയില്‍ ആഭ്യന്തര അന്വേഷണം; നാലംഗ സമിതിയെ നിയോഗിച്ച് പാര്‍ട്ടി അധ്യക്ഷന്‍

'പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തവണ മാറ്റി'; നീലേശ്വരം അപകടത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം