രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു

നെടുങ്കണ്ടം കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ട രാജ് കുമാറിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ജുഡീഷ്യല്‍ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. ഇതിനായി ഫോറന്‍സിക് വിദഗ്ധരടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ജൂഡിഷ്യല്‍ കമീഷന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഇന്നലെ അറിയിച്ചിരുന്നു.

Read more

വാഗമണ്ണിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിലാണ് രാജ് കുമാറിനെ സംസ്‌കരിച്ചത്. ആദ്യ പോസ്റ്റുമോര്‍ട്ടത്തിലെ അപാകത മൂലമാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.