കേരളത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസിന് അർഹതയുണ്ട്; കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് വി മുരളീധരനോട് രാജ്മോഹൻ ഉണ്ണിത്താൻ, അർഹമായത് അനുവദിക്കുമെന്ന് മറുപടി

കേരളത്തിന് പത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് അർഹതയുണ്ടെന്ന് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ണ്ടാം വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫിന് മുന്നോടിയായി കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു പ്രസ്താവന. കേരളത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് ലഭിക്കേണ്ട അർഹതയുണ്ടെന്നും അത് ലഭ്യമാക്കാൻ വി മുരളീധരൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഒരു അവകാശവാദത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരൻ രാജ് മോഹൻ ഉണ്ണിത്താന്റെ ആവശ്യത്തിന് മറുപടിയും നൽകി.എംപിക്ക് ആശങ്ക വേണ്ടെന്നും കേരളത്തിന് അർഹമായത് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.പതിനായിരക്കണക്കിന് ആളുകൾ കുടിയിറങ്ങണ്ട സ്ഥിതി ഒഴിവാക്കാനാണ് വന്ദേ ഭാരത് എക്സ്പ്രസ് കൊണ്ടുവന്നതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Read more

രാജ്യത്ത് പുതിയ ഒൻപത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുകയാണ്. പ്രധാന മന്ത്രി നരേന്ദ്രമോദിയാണ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസാണ് കാസർകോട് നിന്ന് ഇന്ന് യാത്ര ആരംഭിക്കുന്നത്. മന്ത്രി അബ്ദുറഹിമാൻ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നു.