രാജ് മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയില്‍; ആരോപണത്തിന് പിന്നാലെ വീഡിയോ വൈറല്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്ര അവശിഷ്ടങ്ങള്‍ ലഭിച്ച സംഭവത്തിന്റെ വീഡിയോ വീണ്ടും വൈറല്‍. കെ സുധാരകരന്റെ വീട്ടുപറമ്പില്‍ നിന്നും കുഴിച്ചിട്ട നിലയിലാണ് കൂടോത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ദുര്‍മന്ത്രവാദ ആപോരണവുമായി നടപടി നേരിടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെത്തിയതിന് പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും വൈറലാകുന്നത്.

ബാലകൃഷ്ണന്‍ പെരിയയാണ് രാജ് മോഹന്‍ ഉണ്ണിത്താനെതിരെ ആരോപണം ഉന്നയിച്ചത്. കാസര്‍ഗോഡ് പെരിയ കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളായിരുന്നു ബാലകൃഷ്ണന്‍ പെരിയയ്‌ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത്. രാജ് മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണെന്നായിരുന്നു ആരോപണം.

എല്ലായിടത്തും രാജ് മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദം പ്രയോഗിക്കുന്നു. കെ സുധാകരന്റെ വീട്ടിലും ഉണ്ണിത്താന്‍ മന്ത്രവാദിയെ കൊണ്ടുപോയിട്ടുണ്ടെന്നും ബാലകൃഷ്ണന്‍ പെരിയ ആരോപിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന വീഡിയോയില്‍ കെ സുധാകരനൊപ്പം രാജ്‌മോഹന്‍ ഉണ്ണിത്താനെയും കാണാം.

മന്ത്രവാദിയെ എത്തിച്ചാണ് കൂടോത്ര അവശിഷ്ടങ്ങളെന്ന് വിശേഷിപ്പിക്കുന്ന വസ്തുക്കള്‍ കുഴിച്ചെടുത്തത്. ഇവ തന്നെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളവയാണെന്നും ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്നും കെ സുധാകരന്‍ പറയുന്നതും വീഡിയോയിലുണ്ട്. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ