'രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരി​ഗണനാ പട്ടികയിൽ'; സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റമെന്ന് സൂചന

സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റത്തിന് നീക്കമെന്ന് സൂചന. പുതിയ അദ്ധ്യക്ഷനെ ഉടന്‍ നിയമിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. രാജീവ് ചന്ദ്രശേഖറിൻ്റെയും എം ടി രമേശിൻ്റെയും പേരാണ് പരി​ഗണനാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിൽ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.

കഴിഞ്ഞ ദിവസം അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡൻ്റാകുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ രാജീവ് ചന്ദ്രശേഖറുടെ അഭിപ്രായം തേടിയിരുന്നു. എന്നാൽ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നതിൽ അനുകൂല നിലപാടല്ല രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചതെന്നാണ് വിവരം. കേരളത്തിൽ സ്ഥിരമായി തുടരേണ്ടി വരുമെന്നതാണ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിൽ നിന്നും രാജീവ് ചന്ദ്രശേഖർ പിൻവലിയാനുള്ള പ്രധാനകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. എല്ലാ വിഭാ​​ഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മാറ്റം ആ​ഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽകുന്ന പരി​ഗണന. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖരിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരി​ഗണിക്കുന്നുണ്ട്.

Latest Stories

'താൻ പിണറായിക്ക് എതിരല്ല, അങ്ങനെ ആക്കാൻ ശ്രമിക്കുന്നവർക്ക് നാലു മുത്തം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ'; ജി സുധാകരൻ

പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ; 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താൻ ലിബറേഷൻ ആർമി

ക്ഷേത്രം ജീവനക്കാരന് നേരെ ആസിഡ് ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

'പോളി ടെക്നിക് കോളേജിലേത് എസ്എഫ്ഐ നേതൃത്വത്തിലുള്ള കഞ്ചാവ് കച്ചവടം'; വിമർശിച്ച് വി ഡി സതീശൻ

മറ്റൊരാളെ ചതിച്ചിട്ടല്ല ഞാന്‍ ശ്രീകുട്ടന്റെ ജീവിതത്തിലേക്ക് വന്നത്, ഞങ്ങള്‍ക്ക് ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല: ലേഖ

ചൈന സ്വര്‍ണ ശേഖരം ഉയര്‍ത്തി; ട്രംപിന്റെ കലിപ്പ്; അന്ത്യമില്ലാത്ത യുദ്ധങ്ങള്‍; ഓഹരി തകര്‍ച്ച; ജനങ്ങള്‍ നിക്ഷേപമെറിഞ്ഞത് സ്വര്‍ണത്തില്‍; അന്താരാഷ്ട്ര വില 3,000 ഡോളര്‍ തൊട്ടു; ഇന്ത്യയില്‍ ഇനിയും കയറും

പോളിടെക്നിക്ക് ലഹരി കേസ്; കഞ്ചാവെത്തിച്ചത് മൂന്നാം വർഷ വിദ്യാർത്ഥിക്ക് വേണ്ടി? അന്വേഷണം

IPL 2025: അവന്മാർ ഇത്തവണ ശരിക്കും പെടും, ആ താരം ഇല്ലെങ്കിൽ അവർ എല്ലാവരോടും തോൽക്കും; ഐപിഎൽ ടീമിനെക്കുറിച്ച് ആകാശ് ചോപ്ര

IPL 2025: ഇന്ത്യക്ക് എന്താ കൊമ്പുണ്ടോ? അവന്മാർ ഞങ്ങളെ ഐപിഎലിൽ കളിപ്പിക്കില്ല അത് കൊണ്ട്.....: ഇൻസമാം ഉൾ ഹഖ്

പലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ കൊളംബിയ യൂണിവേഴ്സിറ്റിയിലെ അറസ്റ്റുകൾ; കോളേജ് കാമ്പസുകൾ നിശബ്ദതയിലേക്ക്