രാജീവ് ചന്ദ്രശേഖർ പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ലാദ് ജോഷി

രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിലാണ് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയായിരുന്നു. മാസങ്ങൾ നീണ്ട ചർച്ചകൾക്ക് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനാകുന്നത്.

അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുത്തത്. ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

 https://youtu.be/O1fimURV7Ks?si=1vuopmCP2ucxKC37

Latest Stories

IPL 2025: എന്തുകൊണ്ട് ധോണി വൈകി ബാറ്റ് ചെയ്യുന്നത്, ആ കാരണം മനസിലാക്കി അയാളെ ട്രോളുക: സ്റ്റീഫൻ ഫ്ലെമിംഗ്

റീ എഡിറ്റഡ് എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍; ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍ കട്ട് ചെയ്യും, വില്ലന്റെ പേരും മാറും

IPL 2025: മത്സരത്തിന്റെ പകുതി ആയപ്പോൾ തോറ്റെന്ന് കരുതി, അവസാനം രക്ഷകനായത് അവന്മാരാണ്: റിയാൻ പരാഗ്

'ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയും'; ഭീഷണി മുഴക്കി ട്രംപ്

IPL 2025: നിതീഷ് അല്ലായിരുന്നു അവനായിരുന്നു മാൻ ഓഫ് ദി മാച്ച് അവാർഡ് കൊടുക്കേണ്ടത്, ആ മികവിന്....; തുറന്നടിച്ച് സുരേഷ് റെയ്ന

ഭൂനികുതിയും കോടതി ഫീസുകളും അടക്കമുള്ളവ വർധിക്കും; ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ

'സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മേഘയുടെ കുടുംബം

ആശ സമരം അമ്പതാം ദിവസത്തിലേക്ക്; ഇന്ന് ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവർക്കുള്ള മറുപടിയാണ് ഇത്; ആർച്ചറിന്റെ നേട്ടത്തിൽ കൈയടിച്ച് ആരാധകർ

മെസി കോപ്പ അമേരിക്ക നേടിയത് റഫറിമാരുടെ സഹായം കൊണ്ടാണ്, അല്ലെങ്കിൽ ഞങ്ങൾ കൊണ്ട് പോയേനെ: ജെയിംസ് റോഡ്രിഗസ്