ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങളാല്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ ദിവസം ഹനുമാന്‍ ചാലിസയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവത്തെ രാഷ്ട്രീമായി കാണേണ്ടതില്ലെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ല. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ എത്തിച്ചതിന്റെ ഭാഗമായി ദില്ലിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മുനമ്പം വിഷയത്തില്‍ പരിഹാരം കണ്ടത് നരേന്ദ്ര മോദിയാണ്. മോദിക്ക് വോട്ട് ചെയ്യുന്നവര്‍ അവിടെയില്ലാതിരുന്നിട്ടും വിഷയത്തിന് പരിഹാരം കണ്ടുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രീണന രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ പ്രതികരിച്ച സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ന്യൂനപക്ഷങ്ങളെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ബോധപൂര്‍വ്വം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും എംഎ ബേബി പറഞ്ഞു.

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കുള്ള പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു എംഎ ബേബി. ഡല്‍ഹി പൊലീസ് പറഞ്ഞ കാര്യങ്ങള്‍ വിശ്വസനീയമല്ല. ഹോളി ആഘോഷ സമയത്ത് ന്യൂനപക്ഷ ആരാധനാലയങ്ങള്‍ ഷീറ്റുകൊണ്ട് മറച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ്. ന്യൂനപക്ഷ വിരുദ്ധമായ ഭരണ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമേ കാണാന്‍ കഴിയൂവെന്ന് എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ബോധപൂര്‍വ്വം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. സമീപകാലത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും എതിരാണ് നടപടികള്‍. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന വകുപ്പുകളിലെ നഗ്നമായ നിയമ ലംഘനമാണിതെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.

Latest Stories

INDIAN CRICKET: അടുത്ത ലോകകപ്പ് വരെ കളിക്കുമോ, രോഹിത് ശര്‍മ്മയുടെ മറുപടി ഞെട്ടിച്ചു. എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട പാക് ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്ന് സൈന്യം; പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തു; സൈനിക നടപടി വിശദീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എ; കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ്

പാക് സിനിമകള്‍-വെബ് സീരിസുകള്‍ പ്രദര്‍ശിപ്പിക്കരുത്; ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഇനി അല്‍പ്പം ഹൈടെക് ആകാം; ടൊയോട്ട ഫോർച്യൂണർ മൈൽഡ്-ഹൈബ്രിഡ് !

INDIAN CRICKET: എല്ലാത്തിനും കാരണം അവന്മാരാണ്, ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ് അവര്‍, എന്നോട് ചെയ്തതെല്ലാം ക്രൂരം, വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

ആമിറിന് ആദ്യ വിവാഹത്തിന് ചിലവായ ആ 'വലിയ' തുക ഇതാണ്.. അന്ന് അവര്‍ പ്രണയത്തിലാണെന്ന് കരുതി, പക്ഷെ വിവാഹിതരായിരുന്നു: ഷെഹ്‌സാദ് ഖാന്‍

ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തുന്ന എന്തിനെയും അടിച്ചിടും; പാക് ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തിന് കവചമൊരുക്കി സുദര്‍ശന്‍ ചക്ര; പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ എസ് 400 ആക്ടീവ്

പിഎസ്എല്‍ വേണ്ട, ഉളള ജീവന്‍ മതി, പാകിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ ഒരുങ്ങി ഇംഗ്ലണ്ട് താരങ്ങള്‍, ആശങ്ക അറിയിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോണ്‍ ആക്രമണം, ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്‌, സംഭവം നടന്നത് പിഎസ്എല്‍ നടക്കേണ്ടിയിരുന്ന വേദിയില്‍