മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്നു റമദാന്‍ വ്രതത്തിന് ആരംഭമാകും. ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം സുഹൈബ് മൗലവി എന്നിവരാണ് മാസപ്പിറ കണ്ടത് സ്ഥിരീകരിച്ചത്.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വ്രതാരംഭമാണ്. യുഎഇ, സൗദി അറേബ്യ, ബഹ്‌റിന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിശ്വാസികള്‍ റംസാന്‍ നോമ്പിലേക്ക് കടക്കുകയാണ്.
Read more
സൗദിയില്‍ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കൗണ്‍സില്‍ അറിയിച്ചിരുന്നു. ഇനിയുള്ള 30 ദിനരാത്രങ്ങള്‍ മുസ്ലീം ഭവനങ്ങളും മോസ്‌കുകളും ഭക്തിനിര്‍ഭരമാവും.