കെഎസ്ഇബിയുടെ കുറഞ്ഞ വിലയ്ക്കുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയത് അദാനിയില്‍ നിന്നു കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങാന്‍ വേണ്ടിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്. നേരത്തേ വാങ്ങിക്കൊണ്ടിരിക്കുന്നതിന്റെ ഏതാണ്ട് മൂന്നിരട്ടി തുകയ്ക്കാണ് അദാനിയില്‍ നിന്നു മൂന്നു കരാറുകളിലായി 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത്.
ദീര്‍ഘകാല കരാറിനു വേണ്ടി അദാനി തന്നെ നല്‍കിയ പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവില്‍ വിവാദം നടക്കുന്നതു കൊണ്ടു മാത്രമാണ് അദാനിയെ ദീര്‍ഘകാല പങ്കാളി ആക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ തല്‍ക്കാലം മാറി നില്‍ക്കുന്നത്. ഈ വിഷയത്തില്‍ സംവാദത്തിന് ചെന്നിത്തല വൈദ്യുത മന്ത്രിയെ വെല്ലുവിളിച്ചു. അദ്ദേഹം പറയുന്നത് കരാര്‍ ഒപ്പിട്ടതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ്. ഇതൊന്നും അറിയില്ലെങ്കില്‍ എന്തിനാണ് അദ്ദേഹം മന്ത്രിസ്ഥാനത്ത് ഇരിക്കുന്നത്.
പിണറായി വിജയന്റെ കാലം മുതല്‍ സിപിഎം വൈദ്യുത വകുപ്പിനെ അഴിമതിയുടെയും കമ്മിഷന്റെയും വേദിയാക്കി മാറ്റിയിരിക്കുകയാണ്. ലാവ്ലീനില്‍ തുടങ്ങി ഇപ്പോള്‍ അദാനി വരെ എത്തിനില്‍ക്കുന്ന ജനവഞ്ചനയാണ് ഈ വകുപ്പില്‍ നടക്കുന്നത്. വന്‍കിടക്കാരായ പവര്‍ ബ്രോക്കര്‍മാരാണ് ഇവിടെ കാര്യങ്ങ്ള്‍ നിയന്ത്രിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനും 4-5 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് കെ.എസ്.ഇ.ബി ഉന്നത നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ വ്യക്തമാക്കിയതായാണ് അറിയുന്നത്. അങ്ങനെ ലഭ്യമാകുമെന്നിരിക്കെ 9-14 രൂപ നിരക്കില്‍ നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയും കൊള്ളയുമാണ് നടന്നിട്ടുള്ളത്. കുറഞ്ഞ നിരക്കില്‍ നല്‍കിയിരുന്ന കരാര്‍ റദ്ദാക്കിയതിനുപിന്നില്‍ അദാനി പവര്‍, ജിന്‍ഡാല്‍ തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ വേണ്ടിയാണെന്ന് എന്റെ ആരോപണം ശരി വയ്ക്കുന്നത് തന്നെയാണ്. ഇത് നടപ്പിലാക്കിയിരുന്നെങ്കില്‍ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്പിക്കേണ്ടി വരില്ലായിരുന്നു.
യൂണിറ്റൊന്നിന് 4.29 രൂപയുടെ ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയ ശേഷം 2024 ഏപ്രിലിലും മേയിലുമായി കൂടിയ നിരക്കില്‍ അദാനിക്കു മൂന്നു ഹ്രസ്വകാല കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതിയുണ്ട്. 2024 ഏപ്രിലില്‍ അദാനിയില്‍ നിന്ന് 150 മെഗാവാട്ടിനു വേണ്ടി നല്‍കിയ ഹ്രസ്വകാല കരാര്‍ യൂണിറ്റൊന്നിന് 8.59 രൂപ വെച്ചാണ്. ഏപ്രിലില്‍ തന്നെ രണ്ടാമത്തേ ഹ്രസ്വകാല കരാര്‍ 50 മെഗാവാട്ട് വാങ്ങുന്നതിന് നല്‍കിയത് യൂണിറ്റിന് 10.25 രൂപയ്ക്കും തുടര്‍ന്ന് മെയില്‍ വീണ്ടും 50 മെഗാവാട്ട് വാങ്ങുന്നതിന് നല്‍കിയ കരാര്‍ യൂണിറ്റൊന്നിന് 14.03 രൂപയ്ക്കുമാണ്. ദീര്‍ഘകാല കരാറിനു വേണ്ടി അദാനി തന്നെ നല്‍കിയ പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
നിലവില്‍ വിവാദം നടക്കുന്നതു കൊണ്ടു മാത്രമാണ് അദാനിയെ ദീര്‍ഘകാല പങ്കാളി ആക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ തല്‍ക്കാലം മാറി നില്‍ക്കുന്നത്. ഈ വിഷയത്തില്‍ സംവാദത്തിന് വൈദ്യുത മന്ത്രിയെ വെല്ലുവിളിച്ചിരുന്നു. അ്‌ദ്ദേഹം പറയുന്നത് കരാര്‍ ഒപ്പിട്ടതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ്. ഇതൊന്നും അറിയില്ലെങ്കില്‍ എന്തിനാണ് അദ്ദേഹം മന്ത്രിസ്ഥാനത്ത് ഇരിക്കുന്നത്. പിണറായി വിജയന്റെ കാലം മുതല്‍ സി.പി.എം വൈദ്യുത വകുപ്പിനെ അഴിമതിയുടെയും കമ്മിഷന്റെയും വേദിയാക്കി മാറ്റിയിരിക്കുകയാണ്. ലാവ്ലീനില്‍ തുടങ്ങി ഇപ്പോള്‍ അദാനി, ജിന്‍ഡാല്‍ വരെ എത്തിനില്‍ക്കുന്ന ജനവഞ്ചനയാണ് ഈ വകുപ്പില്‍ നടക്കുന്നത്. വന്‍കിടക്കാരായ പവര്‍ ബ്രോക്കര്‍മാരാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. യൂണിറ്റിന് വെറും 4.29 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന കരാര്‍ ആണ് കേരളാ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ പ്രോസീഡ്യൂര്‍ ഇറെഗുലാരിറ്റി എന്ന ന്യായം പറഞ്ഞ് റദ്ദാക്കിയത്.
കേരളത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ക്കു കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിക്കാനുള്ള അവസരമാണ് ഈ ന്യായത്തിലൂടെ റദ്ദാക്കിയത്. റഗുലേറ്ററി കമ്മിഷനാണ് ഇത് ചെയ്തത് എന്നാണ് സര്‍ക്കാരിന്റെ ന്യായം. എന്നാല്‍ ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരിക്കെ അന്ന് 4.29 രൂപയ്ക്ക് ഒപ്പിട്ട ദീര്‍ഘകാല കരാര്‍ എഴുതിയുണ്ടാക്കിയ ഉദ്യോഗസ്ഥനായ അന്നത്തെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറും സി.പി.എം ഓഫീസേഴ്‌സ് യൂണിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രദീപും മുന്‍ വൈദ്യുത മന്ത്രി എം.എം.മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായ വില്‍സണുമാണ് ഈ റഗുലേറ്ററി കമ്മിഷന്‍ എന്നതു നമ്മള്‍ മനസിലാക്കണം.
കരാര്‍ എഴുതിയുണ്ടാക്കിയ ആള്‍ തന്നെ റഗുലേറ്ററി കമ്മിഷന്‍ അംഗമായ ശേഷം അതേ കരാര്‍ റദ്ദാക്കുന്നതിനു പിന്നിലെ താല്‍പര്യങ്ങളും മനസിലാക്കണം. മുന്‍ വൈദ്യുത ബോര്‍ഡ് ചെയര്‍മാനായിരുന്ന പോള്‍ ആന്റണി ഈ കരാര്‍ റദ്ദാക്കാനുള്ള നീക്കം കേരളത്തിലെ ജനങ്ങള്‍ക്കു മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുമെന്നും കേരള വൈദ്യുത ബോര്‍ഡിനെ തകര്‍ക്കുമെന്നും കാട്ടി സര്‍ക്കാരിന് കത്തെഴുതി. ഇതേതുടര്‍ന്ന് പവര്‍ സെക്രട്ടറിയായിരുന്ന ജ്യോതിലാല്‍ ഇലക്ട്രിസിറ്റി ആക്ട് 108 പ്രകാരം തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന് കത്തെഴുതി. ഈ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ റഗുലേറ്ററി കമ്മിഷന്‍ മുന്‍ റദ്ദ് ചെയ്ത തീരുമാനം പുനഃപരിശോധിക്കുകയും കരാര്‍ വീണ്ടും തുടരാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഈ തീരുമാനത്തിന് എതിരെ കരാറിലേര്‍പ്പെട്ട കമ്പനികള്‍ സുപ്രീംകോടതിയെ സമീപിക്കുകയും സുപ്രീംകോടതി കരാര്‍ റദ്ദ് ചെയ്തത് ശരി വയ്ക്കുകയും ഇലക്ട്രിസിറ്റി ആക്ട് 108 പ്രകാരം സര്‍ക്കാരിന് നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും, ഈ വിഷയം APTEL ന് മുന്നില്‍ ഉന്നയിച്ച് പരിഹാരം തേടാനും നിര്‍ദ്ദേശിച്ചു. APTEL ന്റെ വിധി സര്‍ക്കാരിന് അനുകൂലമല്ലെങ്കില്‍ സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്. ഈ വിഷയം യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ APTEL ന്റെ പരിഗണനയിലാണ്. ഇത് മറച്ച് വച്ചാണ് റഗുലേറ്ററി കമ്മിഷന്‍ വൈദ്യുത ചാര്‍ജ് കൂട്ടിയത്. കരാറുകള്‍ റദ്ദായതു മൂലം ദിനംപ്രതി 10 കോടിയുടെ ശരാശരി നഷ്ടമാണ് വൈദ്യുത ബോര്‍ഡ് നേരിടുന്നത്.
Read more
ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനുമായി നടന്ന ചര്‍ച്ചകളുടെ വിവരം വെളിപ്പെടുത്തുവാന്‍ മന്ത്രി തയ്യാറാകണം. എന്തുകൊണ്ട് കുറഞ്ഞ നിരക്കിലുള്ള ഇത്തരം വൈദ്യുതി വാങ്ങിയില്ല എന്നതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മന്ത്രിക്ക് ബാധ്യതയുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ കുറഞ്ഞ നിരക്കിലുള്ള കരാര്‍ റദ്ദ് ചെയ്തതിന്റെ നാള്‍വഴി പരിശോധിച്ചാല്‍ അദാനി പവര്‍ കമ്പനി, ജിന്‍ഡാല്‍ പവര്‍ കമ്പനിയില്‍ നിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനായിരുന്നുവെന്ന് പകല്‍ പോലെ വ്യക്തമാണ്. ഈ കൊള്ളയ്ക്ക് കൂട്ടുനിന്ന സര്‍ക്കാരിനും കെ.എസ്.ഇ.ബിയ്ക്കുമെതിരെ ശക്തമായ സമരപരിപാടികളുമായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.