ശബരിമല വിഷയത്തിൽ യു.ഡി.എഫ് ആദ്യം മുതല്‍ വിശ്വാസികൾക്ക് ഒപ്പമായിരുന്നെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.എസ്.എസിൻെറ പ്രസ്താവന തെറ്റിദ്ധാരണ മൂലമായിരുന്നു. ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ പോയത് കോണ്‍ഗ്രസ് മാത്രമാണ്. മറ്റാെരു പാര്‍ട്ടിയും ഇതിൽ കക്ഷി ചേര്‍ന്നിട്ടില്ല. കേരള, കേന്ദ്ര സര്‍ക്കാരുകൾ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുത്തത് കോണ്‍ഗ്രസാണെന്നും വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. തൻറെ വിശദീകരണം എന്‍.എസ്.എസിന് ബോദ്ധ്യമായതില്‍ സന്തോഷമുണ്ടെന്നും രമേശ് കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്ത്യയില്‍ തന്നെ അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. ഇന്ത്യയിലുടനീളം ഇതിനെതിരായ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസാണ്.
Read more
വര്‍ഗീയത ആളിക്കത്തിച്ച് ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമം നടത്തിയതിൻെറ ജാള്യം മറച്ചു വെയ്ക്കാനാണ് അദ്ദേഹം ഈ വിഷയം ഇപ്പോള്‍ എടുത്തിട്ടത്. ഇതുപോലെ ജനങ്ങളെ പറ്റിച്ച ഒരു സര്‍ക്കാരില്ല. സ്വന്തമായി ഒരു നേട്ടവുമില്ലാത്ത ഇടതുസര്‍ക്കാര്‍ യു.ഡി.എഫ് സര്‍ക്കാരിൻെറ നേട്ടം തങ്ങളുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.