'കല്ലേറില്‍ നെഞ്ചിലും കണ്ണിനും പരിക്കേറ്റു'; കൊട്ടിക്കലാശത്തിന് ഇടയില്‍ എല്‍.ഡി.എഫ് നടത്തിയത് ആസൂത്രിത ആക്രമണമെന്ന് രമ്യ ഹരിദാസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ഉണ്ടായ അക്രമം ആസൂത്രിതമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. കൊട്ടിക്കലാശത്തിനിടെ രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. ഇത് ആസൂത്രിതമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. ആക്രമണം നെഞ്ചിനും കണ്ണിനും പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.

എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെ് വീഴ്ത്തിയ ആരോപണം വ്യാജമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ് കൊണ്ടാണ് രമ്യ വീണതെന്നതിന് തെളിവായി ഒരു വീഡിയോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യയുടെ വാഹനത്തിനു നേരെ കല്ലെറിയുന്നതാണ് ഈ ദൃശ്യങ്ങളെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.

https://www.facebook.com/oopers/videos/2376245292420437/

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ “ചതിക്കല്ലേടാ” എന്ന് ആക്രോശിക്കുന്ന അനില്‍ അക്കര എംഎല്‍എയാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെയാണ് പ്രവര്‍ത്തകരുടെ കല്ലേറ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുന്നതെന്ന വിശദീകരണം വരുന്നുണ്ടെങ്കിലും “ചതിക്കല്ലേടാ” എന്ന അനില്‍ അക്കരയുടെ നിലവിളി എന്തിനാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കല്ലേറില്‍ പരിക്കേറ്റ രമ്യ ഹരിദാസിനെയും അനില്‍ അക്കരയെയും കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍