'ചതിക്കല്ലേടാ' എന്നു പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് തുടര്‍ന്നു; രമ്യയെ എറിഞ്ഞിട്ടത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് ആരോപണം; വീഡിയോ പുറത്തു വിട്ട് സി.പി.എം പ്രവര്‍ത്തകര്‍

ആലത്തൂരില്‍ മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെ് വീഴ്ത്തിയ ആരോപണം വ്യാജമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ് കൊണ്ടാണ് രമ്യ വീണതെന്ന തെളിവായി ഒരു വീഡിയോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രമ്യയുടെ വാഹനത്തിനു നേരെ കല്ലെറിയുന്നതാണ് ഈ ദൃശ്യങ്ങളെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.

https://www.facebook.com/oopers/videos/2376245292420437/

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ “ചതിക്കല്ലേടാ” എന്ന് ആക്രോശിക്കുന്ന അനില്‍ അക്കര എംഎല്‍എയാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെയാണ് പ്രവര്‍ത്തകരുടെ കല്ലേറ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുന്നതെന്ന വിശദീകരണം വരുന്നുണ്ടെങ്കിലും “ചതിക്കല്ലേടാ” എന്ന അനില്‍ അക്കരയുടെ നിലവിളി എന്തിനാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കല്ലേറില്‍ പരിക്കേറ്റ രമ്യ ഹരിദാസിനെയും അനില്‍ അക്കരയെയും കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും