തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം രമ്യ ഹരിദാസിന്റെ വീഴ്ച; പ്രവർത്തനത്തിൽ ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക സമിതി റിപ്പോർട്ട്

2924 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ പരാജയപ്പെടാൻ കാരണം കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രമ്യ ഹരിദാസിന്റെ വീഴ്ചയെന്ന് പ്രത്യേക സമിതി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ ഏകോപനമില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രമ്യാ ഹരിദാസിന്റെ തോല്‍വി അന്വേഷിച്ച പ്രത്യേക സമിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

റിപ്പോർട്ട് ഉന്നത സമിതിക്ക് അയച്ചിട്ടുണ്ട്. നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയും സ്ഥാനാര്‍ത്ഥിയുടെ വീഴ്ച്ചയും തിരിച്ചടിയായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തല്‍. അതേസമയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ രമ്യക്കെതിരെ കോണ്‍ഗ്രസ്സ് കൂടുതല്‍ നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന. സംസ്ഥാത്ത് ഉപതിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് കടുത്ത നടപടികള്‍ ഒഴിവാക്കുന്നതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരില്‍ രമ്യയെ മറികടന്ന് സിപിഐഎം സ്ഥാനാര്‍ത്തിയും മുന്‍ ദേവസ്വം വകുപ്പ് മന്ത്രിയുമായ കെ രാധാകൃഷ്ണനാണ് വിജയിച്ചത്. 20143 വോട്ടുകള്‍ ഭൂരിപക്ഷം നേടിയായിരുന്നു വിജയം. 2019 ൽ 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച രമ്യ ഹരിദാസിന്റെ കൈയ്യിൽ നിന്നാണ് ആലത്തൂര്‍ ഇത്തവണ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. 5,33,815 വോട്ട് നേടിയാണ് രമ്യ ഹരിദാസ് 2019ല്‍ വിജയിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ