പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് യുഡിഎഫ്

സംസ്ഥാനത്തെ രണ്ട് നിയമസഭ മണ്ഡലങ്ങളിലും ഒരു ലോക്‌സഭ മണ്ഡലത്തിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. ചേലക്കരയും പാലക്കാടുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയമസഭ മണ്ഡലങ്ങള്‍. രാഹുല്‍ ഗാന്ധി രാജിവച്ച വയനാട് ലോക്‌സഭ മണ്ഡലമാണ് ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന ലോക്‌സഭ മണ്ഡലം.

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയാകും. ചേലക്കരയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രമ്യ ഹരിദാസിന് ഒരു അവസരം കൂടി നല്‍കുകയാണ് യുഡിഎഫ്. അതേസമയം വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം പ്രിയങ്ക ഗാന്ധി മത്സരിക്കും.

ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും പിന്തുണ നേടിയാണ് പാലക്കാട് മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിയോഗിക്കപ്പെട്ടത്. എന്നാല്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ