സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു; വെളിപ്പെടുത്തലുമായി ജൂറി അംഗത്തിന്റെ ശബ്ദരേഖ; ആഞ്ഞടിച്ച് വിനയന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ വിവാദം മുറുകുന്നു. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജൂറി അംഗവും സംവിധായകനുമായ നേമം പുഷ്പരാജ്്. മാധ്യമ പ്രവര്‍ത്തകനോടാണ് നേമം പുഷ്പരാജ്് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഈ ശബ്ദരേഖ വിനയന്‍ ഫേസ്ബുക്കിലുടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണത്തെ സ്റ്റേറ്റ് ഫിലിം അവാര്‍ഡിന്റെ മെയിന്‍ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയര്‍മാനുമാണ് നേമം പുഷ്പരാജ്.

രഞ്ജിത് ഒരു കാരണവശാലും ഈ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്പരാജ് ശബ്ദരേഖയില്‍ പറയുന്നുണ്ട്. അക്കാദമി ചെയര്‍മാന്‍ എന്നനിലയില്‍ അവാര്‍ഡു നിണ്ണയത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തി എന്നു വ്യക്തമായി ഒരു സീനിയര്‍ ജൂറി മെമ്പര്‍ പറഞ്ഞു കഴിഞ്ഞാല്‍. ഇനി മറുപടി പറയേണ്ടത് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആണ്. നേമം പുഷ്പരാജ് ഈ ശബ്ദരേഖയില്‍ പറയുന്നതു കൂടാതെ അവാര്‍ഡു നിര്‍ണ്ണയത്തില്‍ നടന്ന പല വൃത്തികെട്ട ഇടപെടലുകളുടെയും ഗൂഢാലോചനയുടെയും ഒക്കെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വിശദമായി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. അത് ആവശ്യമുള്ള ഘട്ടത്തില്‍ മാത്രം വെളിപ്പെടുത്താമെന്ന് വിനയന്‍ പറഞ്ഞു.

ഇപ്പോള്‍ എനിക്കു ചോദിക്കാനുള്ളത് ഇ ജൂറിമെമ്പറുടെ വെളിപ്പെടുത്തലിനു ശേഷം നിയമപരമായോ ധാര്‍മ്മികമായോ ആ പദവിയിലിരിക്കാന്‍ രഞ്ജിത്തിന് അവകാശമുണ്ടോ? ഈ വിവരം അവാര്‍ഡു നിര്‍ണ്ണയ സമയത്തു തന്നെ അറിഞ്ഞിരുന്ന സാംസ്‌കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ? നേരത്തെ സര്‍ക്കാരിന്റെ പിആര്‍ഡിയുടെ കീഴിലായിരുന്നു ഈ അവാര്‍ഡു നിര്‍ണ്ണയവും മറ്റും നടത്തിയിരുന്നത്.. 1996ലെ അവാര്‍ഡു നിര്‍ണ്ണയത്തില്‍ ഗുരുതരമായ ക്രമക്കേടു നടന്നു എന്നു കാണിച്ച് ഹൈക്കോടതിയില്‍ കേസു പോകുകയുണ്ടായി.

ദേശാടനം എന്ന സിനിമയേ മനപ്പുര്‍വം ഒഴിവാക്കി എന്നതായിരുന്നു പ്രശ്‌നം.. അന്ന് ജസ്റ്റീസ് നാരായണക്കുറുപ്പ് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പക്ഷപാതമുണ്ട് സുതാര്യത ഇല്ലായിരുന്നു എന്നു കണ്ടെത്തുകയും സത്യസന്ധമായി അവാഡു നിര്‍ണ്ണയം നടക്കുവാനായി പിആര്‍ഡി യില്‍ നിന്നു മാറ്റി ചലച്ചിത്ര അക്കാദമി രൂപീകരിക്കുവാനും അക്കാദമി ജൂറിയെ നിയമിച്ചു കഴിഞ്ഞാല്‍ പിന്നെ അവരില്‍ യാതൊരു ഇടപെടലും ഉണ്ടാകാതെ അവാര്‍ഡു നിര്‍ണ്ണയം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിടുകയും ഉണ്ടായി.. അന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി ആയിരുന്ന അന്തരിച്ച ടി കെ രാമകൃഷ്ണനാണ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര അക്കാദമിരൂപീകരിച്ചതെന്ന് വിനയന്‍ വ്യക്തമാക്കി.

ഷാജി എന്‍ കരുണായിരുന്നു ആദ്യത്തെ ചെയര്‍മാന്‍ എന്നാണെന്റെ ഓര്‍മ്മ. അതിനു ശേഷവും പല സര്‍ക്കാരുകളും അവാര്‍ഡുകള്‍ പലപ്പോഴും വീതം വയ്കുകയായിരുന്നു എന്ന സത്യം നിഷേധിക്കാന്‍ കഴിയില്ല. പക്ഷേ അതിനൊക്കെ ഒളിവും മറവും ഉണ്ടായിരുന്നിരിക്കാം. തെളിവ് ഇല്ലായിരുന്നിരിക്കാം. ഇത്ര ധ്രാഷ്ടൃത്തോടെ തനിക്കാരെയും പേടിക്കേണ്ട കാര്യമില്ല എന്ന മാടമ്പിത്തരത്തോടെ അവാര്‍ഡു നിര്‍ണ്ണയത്തില്‍ കൈ കടത്തിയ ആദ്യത്തെ ചെയര്‍മാന്‍ രഞ്ജിത്താണ് എന്നകാര്യം യാതൊരു സംശവുമില്ലെന്ന് വിനയന്‍ പറഞ്ഞു.

എവിടുന്നാണ് ഇതിനുള്ള ധൈര്യം അദ്ദേഹത്തിന് ലഭിച്ചത്. സര്‍ക്കാരിനെ പ്രതിക്കുട്ടില്‍ നിര്‍ത്തുന്ന ഈ ഗൂഡാലോചനക്കു പിന്നില്‍ മറ്റാരൊക്കെയാണ്. ശക്തമായ ഒരന്വേഷത്തിന് മുഖ്യമന്ത്രി ഉത്തരവിടുകയും. കുറ്റവാളികളേ കണ്ടെത്തുകയും ചെയ്യുമെന്നു കരുതുന്നു. അല്ലങ്കില്‍ ഈ വീതം വയ്കല്‍ നയം ഇടതുപക്ഷ സര്‍ക്കാരിന്റെ അറിവോടെയാണന്ന് പൊതുജനം ചിന്തിച്ചു പോകുമെന്നും അദേഹം പറഞ്ഞു. എനിക്കൊരാവാര്‍ഡു കിട്ടാനോ എന്റെ സിനിമയ്ക് അവാര്‍ഡു കിട്ടാനോ വേണ്ടിയല്ല ഞാനിതിന് ഇറങ്ങി തിരിച്ചതെന്ന് ദയവായി കരുതരുത്.

ഞാനീ അവാര്‍ഡുകള്‍ക്കു വേണ്ടി സിനിമ എടുക്കുന്ന ആളല്ലാ, അതിന്റെ പുറകെ പോയിട്ടുമില്ല, ഇഷ്ടക്കാര്‍ക്ക് അവാഡ് വീതം വച്ച രഞ്ജിത്തിന്റെ ഈ പരിപാടി സിനിമയേ പാഷനായി കാണുന്ന, അതിനു വേണ്ടി ജീവന്‍കളഞ്ഞു നില്‍ക്കുന്ന.. ഒരു വലിയ കൂട്ടം കലാകാരന്മാരോടു ചെയ്യുന്ന ചതിയാണ്. കൊല്ലാക്കൊലയാണ്..എന്തു കഷ്ടപ്പാടും സഹിച്ച് സിനിയെടുത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ തയ്യാറുള്ള ചെറുപ്പക്കാരുടെ മനസ്സു മടുപ്പിക്കുന്ന ക്രൂരതയാണ്..സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലങ്കില്‍ മാത്രമേ മറ്റു നടപടികളിലേക്കു നീങ്ങാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും വിനയന്‍ പറഞ്ഞു.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു