കോഴിക്കോട് ഗവൺമെന്റ് ജനറൽ ബീച്ച് ആശുപത്രിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. ആശുപത്രിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന സുരേഷ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
യുവതിയുടെ പരാതിയിൽ പീഡനശ്രമം, എസ്സി,എസ്ടി അതിക്രമ നിരോധന നിയമം വകുപ്പുകൾ പ്രകാരം വെള്ളയിൽ പൊലീസ് കേസെടുത്തു. ആഗസ്റ്റ് 10 നായിരുന്നു സംഭവം. വസ്ത്രം മാറുന്ന സമയത്താണ് അതിക്രമം നടന്നതെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് ആശുപത്രി അധികൃതർക്ക് പരാതി നൽകി. എന്നാൽ ആശുപത്രി അധികൃതർ യാതൊരുവിധ നടപിടയും സ്വീകരിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. പരാതി ഒതുക്കി തീർക്കാനും ആശുപത്രി അധികൃതർ ശ്രമിച്ചെന്നും യുവതി പറയുന്നു.