മലപ്പുറത്ത് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അഞ്ച് വര്‍ഷത്തോളം

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാസലഹരിയ്ക്ക് അടിമയാക്കി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി. മലപ്പുറം കോട്ടക്കലിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി നല്‍കി മയക്കുമരുന്നിന് അടിമയാക്കിയായിരുന്നു പീഡനം.

സംഭവത്തില്‍ വേങ്ങര ചേറൂര്‍ സ്വദേശി അലുങ്ങല്‍ അബ്ദുള്‍ ഗഫൂര്‍ ആണ് പൊലീസിന്റെ പിടിയിലായത്. 2020ല്‍ ആരംഭിച്ച പീഡനം 2025 വരെ തുടര്‍ന്നതായാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിക്കാരി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് പ്രതി പീഡനം ആരംഭിച്ചതെന്നാണ് പരാതിയിലുള്ളത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് പ്രതി വശീകരിച്ചത്. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടിയെടുത്തു. ചികിത്സയ്ക്ക് പിന്നാലെ ലഹരിയില്‍ നിന്ന് മോചിതയായ ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോട്ടക്കല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്ത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.

Latest Stories

പഴയ തലമുറയിലുള്ളവർക്ക് മറഡോണയോടും, ഇപ്പോഴത്തെ തലമുറയ്ക്ക് ലയണൽ മെസിയോടുമാണ് താല്പര്യം: നരേന്ദ്ര മോദി

ഗാസയിൽ ഇസ്രായേൽ പുനരാരംഭിച്ച വംശഹത്യയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 400 കവിഞ്ഞു

കൂടല്‍മാണിക്യ ക്ഷേത്ര വിവാദം; ബാലു നല്‍കിയ കത്തില്‍ വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

നമ്മുടെ പാടത്തെ പിള്ളേർ വിചാരിച്ചാൽ ഈ പാകിസ്ഥാൻ ടീമിനെ തോല്പിക്കാം; അതിദയനീയം അവസ്ഥ; ന്യുസിലാൻഡിനെതിരെ വീണ്ടും പരാജയം

ആംബുലന്‍സിന്റെ വഴി മുടക്കിയ യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്; 7000 രൂപ പിഴ

പി കെ ശശിയുടെ അംഗത്വം പുതുക്കാൻ തീരുമാനം; ഇനിമുതൽ സിപിഐഎം നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവര്‍ത്തിക്കും

കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടെന്ന് സന്ദേശം; പരിശോധനക്കിടെ തേനീച്ച കൂട് ഇളകി, സബ് കളക്ടർ ആല്‍ഫ്രഡിനും സംഘത്തിനും പരിക്ക്

ആരാധകർ പറഞ്ഞാൽ നടത്തിയിരിക്കും; റീ റിലീസിൽ പിടിമുറുക്കി ഇതിഹാസ ചിത്രവും!

'നോക്കു മീന്‍സ് ലുക്ക്, ബസില്‍ ചെന്നിറങ്ങിയാല്‍ ലഗേജ് എടുത്ത് ഇറക്കാന്‍ നോക്കുകൂലി കൊടുക്കണം'; ഈ പ്രതിഭാസം കേരളത്തില്‍ മാത്രമേ ഉള്ളുവെന്ന് നിര്‍മല സീതാരാമന്‍; സിപിഎമ്മിനെ പരിഹസിച്ച് രാജ്യസഭയില്‍ ധനമന്ത്രിയുടെ 'കഥാപ്രസംഗം'

വരുമാനം 350 കോടി, നികുതി അടച്ചത് 120 കോടി; ഷാരൂഖ് ഖാനെ പിന്നിലാക്കി അമിതാഭ് ബച്ചന്‍