ബലാല്‍സംഗക്കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയിൽ അയച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാൻ നോട്ടീസ് നൽകിയത്. രാവിലെ 11ന് തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലെത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
സുപ്രീംകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുള്ളതിനാല്‍ അറസ്റ്റ് ചെയ്താലും സിദ്ദിഖിനെ വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം. എന്നാല്‍, രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും പൊലീസ് പറയുന്നു.

ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാത്ത സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്ത് നൽകിയത്. വരുന്ന 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.

Latest Stories

'ഈ പരിപാടി നീ നിര്‍ത്തിക്കോ': സഞ്ജുവിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ഉയര്‍ത്തിക്കാട്ടി ആകാശ് ചോപ്ര

ഇത് എന്റെ പുനർജ്ജന്മം, നന്ദി പറയേണ്ടത് ആ താരത്തോട്; മത്സരശേഷം വരുൺ ചക്രവർത്തി പറയുന്നത് ഇങ്ങനെ

ഗ്വാളിയോറിലേത് സാമ്പിള്‍ മാത്രം, ഗംഭീര്‍ ആ ഉറപ്പ് നല്‍കി കഴിഞ്ഞു, വൈകാതെ നാം സഞ്ജുവിന്റെ വിശ്വരൂപം കാണും!

സ്‌ക്രിപ്റ്റ് ലോക്ക്ഡ്, മലയാളത്തിലെ ക്ലാസിക് ക്രിമിനല്‍ ഈസ് കമിംഗ് ബാക്ക്; ട്രെന്‍ഡ് ആയി 'ദൃശ്യം 3'

വൈദിക സ്ഥാനത്തുനിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക്; മലയാളിയായ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന് സ്ഥാനക്കയറ്റം നല്‍കി മാര്‍പാപ്പ; പിറന്നത് പുതു ചരിത്രം

'എഡിജിപിയെ മാറ്റിയത് കൃത്യ സമയത്ത്, നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; സിപിഐയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നില്ലെന്നും എംവി ഗോവിന്ദൻ

സാക്ഷാൽ ഡ്വെയ്ൻ ബ്രാവോക്കും ബ്രെറ്റ് ലീക്കും ആൻറിക് നോർട്ട്ജെക്കും പോലെ സാധിക്കാത്തത്, ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിച്ച് മായങ്ക് യാദവ്; ഇനി ചെക്കൻ ഭരിക്കും നാളുകൾ

അപൂര്‍വമായി വീണുകിട്ടുന്ന അവസരങ്ങളിലൂടെ കരിയര്‍ മുന്നോട്ട് കൊണ്ട് പോകണം, എങ്കിലും പ്രതിഭയില്‍ ആരുടേയും പിന്നിലല്ല

നടന്‍ ടിപി മാധവന്‍ ഗുരുതരാവസ്ഥയില്‍

ജയിക്കാന്‍ ബോളിനേക്കാള്‍ കുറവ് റണ്‍സ് മതിയെന്നിരിക്കെ എന്തിനായിരുന്നു ആ ഷോട്ട്