ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ്; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

ലൈംഗിക പീഡന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഇടവേള ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്റെ കേസ് ഡയറി ഹാജരാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ആയിരുന്നു പൊലീസ് കേസെടുത്തത്. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനും അമ്മയില്‍ അംഗത്വം ലഭിക്കുന്നതിനും തന്റെ ഇച്ഛകള്‍ക്ക് അനുസരിച്ച് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. കോഴിക്കോട് നടക്കാവ് പൊലീസ് ആണ് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം കേസിന്റെ തുടര്‍ നടപടികള്‍ താത്കാലികമായി കോടതി നേരത്തെ സ്റ്റേ ചെയ്തിതിരുന്നു. അമ്മ സംഘടനയിലെ അംഗത്വത്തിന് രണ്ട് ലക്ഷം രൂപ ഫീസ് നല്‍കണമെന്ന് അറിയിച്ച ഇടവേള ബാബു അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടു ലക്ഷം വേണ്ടെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു.

അമ്മയിലെ അംഗത്വത്തിനും സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ക്കും വേണ്ടി തനിക്ക് വഴങ്ങണമെന്ന് ഇടവേള ബാബു പറഞ്ഞതായും പരാതിയില്‍ പറയുന്നു.

Latest Stories

"മെസി കാണിച്ചത് മോശമായി പോയി, അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു"; രൂക്ഷ വിമർശനവുമായി അമേരിക്കൻ താരം

അവിശ്വാസത്തിന്റെ പടവില്‍ വീണ്ടും ബിരേണ്‍ സിങ്; ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?

റെക്കോർഡ് മൈലേജിൽ പുതിയ വാഗൺ ആർ!

ഇന്ത്യയിലെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകൾ...

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര