പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു; ഇനി പത്ത് രൂപ മുതല്‍ 40 രൂപ വരെ അധികമായി നല്‍കേണ്ടി വരും

തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇനി മുതല്‍ യാത്രചെയ്യാന്‍ 10 മുതല്‍ 40 രൂപ വരെ അധികമായി നല്‍കേണ്ടി വരും. കാറിനും ജീപ്പിനും ഒറ്റത്തവണ യാത്രയ്ക്ക് 100 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. റിട്ടേണ്‍ ഉള്‍പ്പെടെ 150 രൂപയുമാകും. ബസുകളുടെ ടോള്‍നിരക്ക് 310, 465 എന്ന തോതിലാകും.

പുതുക്കിയ നിരക്കുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരാര്‍ കമ്പനി അറിയിച്ചിരിക്കുന്നത്. ടോള്‍ നിരക്ക് കുറച്ചതിനെതിരെ കരാര്‍ കമ്പനി നല്‍കിയ അപ്പീലില്‍ ഹൈക്കോടതിയില്‍ നിന്ന് കമ്പനിക്ക് അനുകൂലമായി ഉത്തരവ് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടോള്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ സിംഗിള്‍ യാത്രയ്ക്ക് 90 രൂപയും റിട്ടേണ്‍ ഉള്‍പ്പെടെ 135 രൂപയുമാണ് ഈടാക്കിയിരുന്നത്. ബസുകള്‍ക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 280 രൂപയും റിട്ടേണ്‍ ഉള്‍പ്പെടെ 425 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്.

2022 മാര്‍ച്ച് 9ന് ടോള്‍ പിരിവ് തുടങ്ങിയ പന്നിയങ്കരയില്‍ ഏപ്രിലില്‍ നിരക്ക് കൂട്ടിയിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് കൂടുതല്‍ നിരക്ക് ഈടാക്കുന്നത് തടഞ്ഞത്. ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് കമ്പനി വൈകിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ മാസം പഴയ നിരക്കിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?