സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു, രാവിലെ മുതൽ ഇ പോസ് മെഷീൻ തകരാറിൽ

സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു. ഇ പോസ് മെഷീന്റെ തകരാറുമൂലമാണ് റേഷൻ വിതരണം തടസപ്പെട്ടത്. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. ആധാർ ഓതന്റിഫിക്കേഷനും ഒടിപിയും ഒന്നും ലഭിക്കുന്നില്ല. കഴിഞ്ഞ കുറെ മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല.

രാവിലെ റേഷൻ വ്യാപാരികൾ കട തുറന്നത് മുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കഴിഞ്ഞ കുറെ നാളായി നിലനിൽക്കുന്ന പ്രശ്‌നമാണിത്. കഴിഞ്ഞ മാസം ഇതേ അവസ്ഥ ഉണ്ടായിരുന്നു. ഇ പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും ബാന്‍ഡ്‌വിത്ത് കൂട്ടിയിട്ടും നിരന്തരം പണിമുടക്കുകയാണ് ഇ പോസ് മെഷീന്‍.

ഇന്ന് രാവിലെ പത്ത് മണിയോടെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. ഇന്നലെയും സമാനമായ പ്രശ്നങ്ങൾ റേഷൻ കടകളിൽ അനുഭവപ്പെട്ടു.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ