തകരാറുകൾ പരിഹരിച്ചു; റേഷൻകടകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും

ഇന്നു മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാറു മൂലമാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളായി റേഷൻ കടകൾ അടച്ചിട്ടത്. തകരാർ പരിഹരിച്ച് ഇ-പോസ് സംവിധാനം വഴിയുള്ള റേഷൻ വിതരണം സുഗമമാക്കിയിട്ടുണ്ട്. ഈ മാസത്തെ റേഷൻ വിതരണത്തിനുള്ള സമയം അഞ്ചാം തിയതി വരെ നീട്ടി. റേഷൻ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം.

മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഇന്ന് രാവിലെ 8 മണി മുതല്‍ 1 മണി വരെ റേഷൻ വിതരണം ചെയ്യും.ഉച്ചയ്ക്ക് ശേഷം ശേഷം 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിൽ റേഷൻ വിതരണം നടത്തും. മെയ് രണ്ട്, മൂന്ന് തീയതികളും ഇതേ രീതി തുടരും. മെയ് നാലിനും അഞ്ചിനും റേഷൻ കടകൾ സാധാരണ പോലെ പ്രവർത്തിക്കും.

മെയ് 6 മുതലാകും മെയ് മാസത്തെ റേഷൻ വിതരണം തുടങ്ങുകയെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു.ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കും. പ്രശ്നങ്ങള്‍ ഉണ്ടായാൽ അടിയന്തരമായ ഇടപെടല്‍ നടത്തുന്നതിന് പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി