റിയല്‍ 'കേരള സ്റ്റോറി'; കൃഷ്ണവേഷത്തിലെത്തിയ മുഹമ്മദ് യഹിയ; ഭിന്നശേഷിക്കാരനായ മൂന്നാം ക്ലാസുകാരന്റെ സ്വപ്നത്തിന് നിറം നല്‍കി ഉമ്മ ഫരീദ

സംസ്ഥാനമൊട്ടാകെ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ വൈറലായി ‘റിയല്‍ കേരള സ്റ്റോറി. കോഴിക്കോട് നിന്നുള്ള ചിത്രങ്ങളാണ് റിയല്‍ കേരള സ്റ്റോറിയെന്ന തലക്കെട്ടില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശോഭയാത്രയില്‍ കുഞ്ഞുകൃഷ്ണനായെത്തിയ മുഹമ്മദ് യഹിയ ഇതോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. ഉണ്ണിക്കണ്ണന്റെ വേഷത്തില്‍ വീല്‍ചെയറിലിരുന്ന് നിറപ്പകിട്ടാര്‍ന്ന സ്വപ്‌നം സഫലമാക്കുകയായിരുന്നു യഹിയ.

ഉമ്മ ഫരീദയാണ് യഹിയയുടെ കൃഷ്ണനാകണമെന്ന സ്വപ്‌നത്തിന് നിറം നല്‍കിയത്. ശോഭയാത്രയ്ക്കായി യഹിയയെ കൃഷ്ണ വേഷത്തില്‍ മേക്കപ്പ് ചെയ്ത് എത്തിച്ചത് ഉമ്മയായിരുന്നു. മാതാപിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് യഹിയ ശോഭയാത്രയ്‌ക്കെത്തിയത്. മുഹമ്മദ് യഹിയയ്ക്ക് കൃഷ്ണനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആദ്യമായിട്ടാണ് മുഹമ്മദ് കൃഷ്ണവേഷം കെട്ടുന്നത്. അവന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു ലക്ഷ്യമെന്നും മഴയെ പോലും വകവയ്ക്കാതെയാണ് കുട്ടി ശോഭയാത്രയില്‍ പങ്കെടുത്തതതെന്നും യഹിയയുടെ ഉമ്മൂമ്മ പറഞ്ഞു.

ശോഭയാത്രയിലെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങളിലൊന്നെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ‘അഹം ബ്രഹ്‌മാസ്മി…. തത്വമസി. സനാതന ധര്‍മ്മത്തില്‍ എവിടെ മതം? ബാലഗോകുലം ജന്മാഷ്ടമി ശോഭായാത്രയിലെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങളിലൊന്ന്…കോഴിക്കോടുനിന്നും’  ഇതോടൊപ്പം യഹിയയുടെ വീഡിയോയും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ലോകത്തോട് കര്‍മ്മത്തെ ആഘോഷമാക്കാന്‍ പറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസയാണി ചിത്രമെന്നും തന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല ചിത്രമാണിതെന്നുമുള്ള അടിക്കുറിപ്പോടെയാണ് നടന്‍ ഹരീഷ് പേരടി യഹിയയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

‘പൂര്‍ണ്ണമായും ഇസ്ലാം മത വിശ്വാസിയായ അവന്റെ ഉമുമ്മ എത്ര സന്തോഷത്തോടെയാണ് അവനെ അനുഗമിക്കുന്നത്…ഹിരോഷിമയിലെ ആറ്റം ബോംബിന്റെ ആക്രമണത്തില്‍ നിന്ന് ഓടി പോകുന്ന നഗ്‌നയായ ആ പെണ്‍കുട്ടിയുടെ ചിത്രം ലോകത്തിനുണ്ടാക്കിയ ഭയപ്പാടിനുള്ള മരുന്നാണിചിത്രം…രണ്ട് മതങ്ങള്‍ക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മില്‍ കൂടിചേരാന്‍ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവിശ്യമില്ലെന്ന ഉറക്കെ പറയുന്ന ചിത്രം ..

സമൂഹത്തില്‍ രണ്ട് മതങ്ങള്‍ തമ്മില്‍ ശത്രുക്കളായാല്‍ മാത്രമേ ഞങ്ങള്‍ക്ക് വര്‍ഗ്ഗീയതക്കെതിരെ നാഴികക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കാന്‍ പറ്റുകയുള്ളു എന്ന് പറയാതെ പറയുന്ന കപട പുരോഗമന ഇടനിലക്കാരന്റെ വര്‍ഗ്ഗീയത തുറന്നുകാട്ടുന്ന ചിത്രം …ലോകത്തോട് കര്‍മ്മത്തെ ആഘോഷമാക്കാന്‍ പറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസയാണി ചിത്രം …എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല ചിത്രം …മതേതര്വത്തിന്റെ യഥാര്‍ത്ഥ ഭാരതീയ ഇന്ത്യന്‍ ചിത്രം …’

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ