വന്ദേഭാരത് ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദർശനവും; സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം.

വന്ദേഭാരത് ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും കണക്കിലെടുത്ത് സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. മൂന്നു ദിവസത്തേക്കാണ് സർവീസുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തിയത്. ഏപ്രിൽ 23, 24, 25 തിയതികളിലാണ് മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്.

ഞായര്‍, തിങ്കള്‍ (23,24) ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും 24 ന് മധുരയില്‍ നിന്നെത്തുന്ന അമൃത എക്സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.

കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് 24,25 തിയതികളില്‍ കഴക്കൂട്ടത്ത് നിന്നാവും യാത്ര ആരംഭിക്കുക. മടക്കയാത്രയും ഇവിടെവരെ മാത്രം. നാഗര്‍കോവില്‍ കൊച്ചുവേളി എക്സ്പ്രസ് 24,25 തിയതികളില്‍ നേമം വരെയെ ഉണ്ടാകു. മടക്കയാത്ര നെയ്യാറ്റിന്‍കരയില്‍ നിന്നാവും. അനന്തപുരി എക്സ്പ്രസിനും കന്യാകുമാരി പുനെ എക്സ്പ്രസിനും നാഗര്‍കോവിലിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ നിയന്ത്രണം ഉണ്ടാകും.

ക്രമീകരണത്തിൽ വരുത്തിയ മാറ്റങ്ങൾ

ഏപ്രിൽ 23, 24 – മംഗ്ലൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസ് കൊച്ചുവേളി വരെ

23, 24 – ചെന്നൈ- തിരുവനന്തപുരം ട്രെയിൻ കൊച്ചുവേളി വരെ

24 – മധുര- തിരു. അമൃത എക്സ്പ്രസ് കൊച്ചുവേളി വരെ

23 – ശബരി എക്സ്പ്രസ് കൊച്ചുവേളി വരെ

23, 24 – കൊല്ലം- തിരു. എക്സ്പ്രസ് കഴക്കൂട്ടം വരെ

24, 25 – നാഗർകോവിൽ- കൊച്ചുവേളി ട്രെയിൻ നേമം വരെ

Latest Stories

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ