ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് അംഗീകാരം; സമരം അവസാനിപ്പിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാര്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നലെ രാത്രി ആരംഭിച്ച ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. ശമ്പള വര്‍ദ്ധനവും ബോണസും ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

റീജിയണല്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ 450 ഓളം എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാര്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പണിമുടക്കുകയായിരുന്നു.

ജീവനക്കാരുടെ പണിമുടക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. വിദേശ സര്‍വീസുകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നു. ഒരു മണിക്കൂര്‍ വരെ ലഗേജ് ക്ലിയറന്‍സ് വൈകി. എന്നാല്‍ വിമാനങ്ങളൊന്നും റദ്ദാക്കിയിരുന്നില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ