ഇത്തവണ ബെവ്‌കോയ്ക്ക് റെക്കോഡ് മദ്യവില്‍പ്പന; പുതുവത്സരത്തില്‍ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരം

ക്രിസ്തുമസ് പുതുവത്സര ആഘോഷ വേളയില്‍ ഇത്തവണയും ബെവ്‌കോയ്ക്ക് റെക്കോഡ് മദ്യവില്‍പ്പന. ഡിസംബര്‍ 31ന് മാത്രം സംസ്ഥാനത്ത് വിറ്റഴിച്ചത് 94.5 കോടി രൂപയുടെ മദ്യമാണ്. ഇത്തവണ ആകെ വിറ്റഴിച്ചത് 543 കോടി രൂപയുടെ മദ്യവും. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മദ്യവില്‍പ്പന നടന്നതും ഇത്തവണയാണ്.

കഴിഞ്ഞ വര്‍ഷം ആകെ വിറ്റഴിച്ചത് 516.26 കോടി രൂപയുടെ മദ്യമായിരുന്നു. ഇത്തവണ പുതുവത്സരത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടത്തി ഒന്നാം സ്ഥാനത്തെത്തിയത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റാണ്. ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് 154.77 കോടിയുടെ മദ്യവില്‍പ്പന നടന്നിരുന്നു.

ഇത്തവണ ക്രിസ്തുമസിന് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് തൃശൂരിലെ ചാലക്കുടി ഔട്ട്‌ലെറ്റിലായിരുന്നു. 63,85,290 രൂപയുടെ മദ്യവില്‍പ്പനയാണ് ചാലക്കുടിയില്‍ നടന്നത്. 62,87,120 രൂപയുടെ മദ്യവില്‍പ്പനയുമായി ചങ്ങനാശേരിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

Latest Stories

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന

MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

ഗാസയിലെ ഡോക്ടർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ സംഭവം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ