ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിആര്‍ അനൂപ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് റീല്‍സ് ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. കോടതി ഉത്തരവ് നിലനില്‍ക്കെ നിയമലംഘനം നടത്തിയെന്നാണ് ആരോപണം.
ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് റീല്‍സ് ആയി രാജീവ് ചന്ദ്രശേഖര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ നിയന്ത്രണമുള്ള മേഖലയില്‍ നിന്നുള്ള രാജീവ് ചന്ദ്രശേഖറിന്റെ റീലാണ് വിവാദമാകുന്നത്. എന്നാല്‍ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിശോധിക്കട്ടെ എന്നുമാണ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ പ്രതികരണം.
Read more
വിഷു ദിനത്തില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന മേഖലയിലാണ് രാജീവ് ചന്ദ്രശേഖര്‍ റീല്‍സ് ചിത്രീകരിച്ചത്. മുന്‍പ് ഇതേ സ്ഥലത്ത് റീല്‍സ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ കലാപശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. സംഭവം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ രാജീവ് ചന്ദ്രശേഖര്‍ ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ റീല്‍സായി പങ്കുവെച്ചത്.