കോട്ടയത്തെ യുഡിഎഫ് സ്‌ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ അപരന്മാരുടെ പത്രിക തള്ളി. ആവശ്യപ്പെട്ട തെളിവുകൾ ഹാജരാക്കാൻ അപരന്മാർക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൂടുതൽ സമയം വേണമെന്ന ആവശ്യം വരണാധികാരിയായ കലക്‌ടർ അംഗീകരിച്ചില്ല. കോടതിയെ സമീപിക്കുമെന്ന് അപരസ്ഥാനാർത്ഥികളുടെ അഭിഭാഷകർ അറിയിച്ചു.
ഫ്രാൻസിസ് ജോർജിനെതിരെ രണ്ട് അപരൻമാരാണ് മത്സരിക്കാനായി പത്രിക നൽകിയത്. ഫ്രാന്‍സിസ് ജോര്‍ജ്ജും ഫ്രാന്‍സിസ്. ഇ. ജോര്‍ജ്ജുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍. ഇതിനെതിരെ എതിർപ്പുമായി യുഡിഎഫ് രംഗത്തുവന്നിരുന്നു. തുടർന്ന് ജില്ലാ കലക്ടർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അപരന്മാരുടെ നാമനിർദേശപത്രിക തള്ളിയത്.
Read more
അപരന്മാരുടെ പത്രിക തള്ളണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. അപരന്മാരുടെ പത്രികയില്‍ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും യുഡിഎഫ് ആരോപിച്ചു. പത്രിക പൂര്‍ണമായും പൂരിപ്പിച്ചിട്ടില്ലെന്നും യുഡിഎഫ് നൽകിയ പരാതിയില്‍ പറഞ്ഞിരുന്നു. നാമനിർദേശ പത്രികയിൽ ഒപ്പിട്ടവരെ ഹാജരാക്കാൻ കൂടുതൽ സമയം ചോദിച്ചത് ജില്ല കളക്ടർ അംഗീകരിച്ചില്ല.