ഫ്രാൻസിസ് ജോർജിൻ്റെ അപരന്മാരുടെ പത്രിക തള്ളി; കോടതിയെ സമീപിക്കുമെന്ന് അപരസ്ഥാനാർത്ഥികളുടെ അഭിഭാഷകർ

കോട്ടയത്തെ യുഡിഎഫ് സ്‌ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ അപരന്മാരുടെ പത്രിക തള്ളി. ആവശ്യപ്പെട്ട തെളിവുകൾ ഹാജരാക്കാൻ അപരന്മാർക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൂടുതൽ സമയം വേണമെന്ന ആവശ്യം വരണാധികാരിയായ കലക്‌ടർ അംഗീകരിച്ചില്ല. കോടതിയെ സമീപിക്കുമെന്ന് അപരസ്ഥാനാർത്ഥികളുടെ അഭിഭാഷകർ അറിയിച്ചു.

ഫ്രാൻസിസ് ജോർജിനെതിരെ രണ്ട് അപരൻമാരാണ് മത്സരിക്കാനായി പത്രിക നൽകിയത്. ഫ്രാന്‍സിസ് ജോര്‍ജ്ജും ഫ്രാന്‍സിസ്. ഇ. ജോര്‍ജ്ജുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍. ഇതിനെതിരെ എതിർപ്പുമായി യുഡിഎഫ് രംഗത്തുവന്നിരുന്നു. തുടർന്ന് ജില്ലാ കലക്ടർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അപരന്മാരുടെ നാമനിർദേശപത്രിക തള്ളിയത്.

അപരന്മാരുടെ പത്രിക തള്ളണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. അപരന്മാരുടെ പത്രികയില്‍ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും യുഡിഎഫ് ആരോപിച്ചു. പത്രിക പൂര്‍ണമായും പൂരിപ്പിച്ചിട്ടില്ലെന്നും യുഡിഎഫ് നൽകിയ പരാതിയില്‍ പറഞ്ഞിരുന്നു. നാമനിർദേശ പത്രികയിൽ ഒപ്പിട്ടവരെ ഹാജരാക്കാൻ കൂടുതൽ സമയം ചോദിച്ചത് ജില്ല കളക്ടർ അംഗീകരിച്ചില്ല.

Latest Stories

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ