റോഡും താത്കാലിക പാലവും വെള്ളത്തിൽ; 'സംസ്കരിക്കാൻ വെള്ളക്കെട്ടിലൂടെ മൃതദേഹവും ഏന്തി ബന്ധുക്കൾ'

തിരുവല്ലയിൽ സംസ്കരിക്കാൻ മൃതശരീരവും ഏന്തി വെള്ളക്കെട്ടിലൂടെ നടന്ന് ബന്ധുക്കൾ. ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ വ്യാഴാഴ്ച മരിച്ച ജോസഫ് മാര്‍കോസിന്റെ മൃതദേഹവുമായാണ് ബന്ധുക്കൾക്ക് വെള്ളത്തിലൂടെ നടക്കേണ്ടി വന്നത്. പ്രദേശത്ത് നാട്ടുകാർ നിർമിച്ച റോഡും താത്കാലിക പാലവും വെള്ളത്തിലായതോടെയാണ് ബന്ധുക്കൾക്ക് ഈ പ്രതിസന്ധിയുണ്ടായത്. ഇന്നലെ മുതൽ പെയ്ത കനത്ത മഴ പെയ്തത് പ്രദേശത്ത് വെള്ളം കേറാൻ കാരണമായി

തിരുവല്ല വേങ്ങൽ ചാലക്കുഴിയിലാണ് സംഭവം നടന്നത്. ജോസഫ് മാര്‍കോസിന്റെ മൃതദേഹം ഇന്ന് സംസ്കാരം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം പ്രദേശത്ത് മഴക്കാലമായാൽ ആറ് മാസത്തോളം വെള്ളക്കെട്ട് തുടരാറുണ്ട്. പലപ്പോഴായി തദ്ദേശ സ്ഥാപനങ്ങളെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.