നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍

മസ്‌ക്കറ്റില്‍ ചികിത്സയിലിരിക്കെ മരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കൾ. എയര്‍ ഇന്ത്യ ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തെ തുടര്‍ന്ന് നമ്പി രാജേഷിനെ അവസാനമായി കുടുംബത്തിന് കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. കമ്പനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനും രാജേഷിന്റെ കുടുംബം ആലോചിക്കുന്നുണ്ട്.

പ്രതിഷേധത്തിന് ശേഷം മൃതദേഹവുമായി കരമനയിലെ വീട്ടിലേക്ക് തിരിക്കും. ഇന്നുച്ചയോടെ ശാന്തികവാടത്തില്‍ ആണ് നമ്പി രാജേഷിന്റെ സംസ്‌കാരം നടക്കുക. ഒമാനില്‍ ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായിരുന്നു പ്രവാസിയായ നമ്പി രാജേഷ്. എയര്‍ ഇന്ത്യ ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്ക് കാരണമാണ് നമ്പി നാരായണനെ കാണാന്‍ കുടുംബത്തിന് പോകാന്‍ കഴിയാതിരുന്നത്.

ഏഴാം തീയതി മുതല്‍ നമ്പി രാജേഷ് ആശുപത്രിയിലായിരുന്നു. ഭാര്യയെയും മക്കളെയും കാണണമെന്ന് അന്നു തന്നെ അറിയിച്ചിരുന്നു. എട്ടാം തീയതി ഭാര്യ അമൃതയും അമ്മയും നമ്പി രാജേഷിനടുത്തേക്ക് അടിയന്തരമായി പോകാനെത്തുമ്പോഴാണ് വിമാനം റദ്ദായ വിവരമറിയുന്നത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. പിന്നീട് അടിയന്തര സാഹചര്യം പരിഗണിച്ച് അടുത്ത ദിവസത്തേക്ക് ടിക്കറ്റ് നല്‍കിയെങ്കിലും പണിമുടക്ക് തുടര്‍ന്നതിനാല്‍ യാത്ര റദ്ദായി. സാഹചര്യം വിശദീകരിച്ച് ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു