ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

അടുത്ത ബന്ധുക്കള്‍ ആത്മഹത്യയെന്ന് പറഞ്ഞ് പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പ്രതികള്‍ പിടിയില്‍. സംഭവത്തില്‍ കൊല്ലപ്പെട്ട ബിബിന്‍ ബാബുവിന്റെ മാതാവ്, സഹോദരി, സഹോദരന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പള്ളിക്കുന്ന് വുഡ്ലാന്റ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബു ആണ് കൊല്ലപ്പെട്ടത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് ബിബിന്‍ ബാബുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. തലയിലും ജനനേന്ദ്രിയത്തിലും ഉണ്ടായ മര്‍ദ്ദനമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍.

സംഭവത്തിന് പിന്നാലെ പൊലീസ് ബിബിന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളിലേക്കെത്തിയത്. കോയമ്പത്തൂരില്‍ ഡ്രൈവറായി ജോലി നോക്കുന്ന ബിബിന്‍ ദീപാവലി അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു. സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങാനിരിക്കെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിനിടെ മദ്യപിച്ച് വീട്ടിലെത്തിയ ബിബിന്‍ സഹോദരിയുടെ ആണ്‍സുഹൃത്തുക്കള്‍ വീട്ടിലെത്തുന്നത് സംബന്ധിച്ച് മാതാവുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് മാതാവ് പ്രേമയെ ഇയാള്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ബിനീത ഫ്‌ളാസ്‌ക് ഉപയോഗിച്ച് ബിബിന്റെ തലയ്ക്ക് പുറകില്‍ മര്‍ദ്ദിക്കുകയായിരുന്നു.

സഹോദരന്‍ വിനോദിന്റെ തൊഴിയേറ്റാണ് യുവാവിന്റെ ജനനേന്ദ്രിയം തകര്‍ന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നത്. വീട്ടിലെ ശുചിമുറിയില്‍ മുണ്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ യുവാവിനെ കണ്ടെത്തിയെന്നായിരുന്നു ബന്ധുക്കള്‍ ആശുപത്രിയില്‍ അറിയിച്ചത്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം