മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തട്ടിപ്പ് കേസ്; വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന് ഹർജി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തട്ടിപ്പ് കേസിൽ വിധി പറയുന്നതിൽ നിന്നും ഉപ ലോകായുക്തമാരെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹർജി; കേസിലെ പരാതിക്കാരനായ ആർഎസ് ശശികുമാറാണ് ഇക്കാര്യം ആവശ്യപ്പെട്ട് ലോകായുക്തയിൽ ഇടക്കാല ഹർജി നൽകിയത്.

മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ ജീവചരിത്ര പുസ്തക പ്രകാശനത്തിൽ ഉപ ലോകയുക്ത ബാബു പി ജോസഫ് പങ്കെടുത്തത് ഉന്നയിച്ചാണ് ഹർജി. പുസ്തകത്തിൽ മറ്റൊരു ഉപ ലോകയുക്ത ഹാറൂൺ അൽ റഷീദ് ഓർമ കുറിപ്പ് എഴുതിയതും പരാതിക്കാരൻ ഉന്നയിക്കുന്നു.കേസിൽ മൂന്നംഗ ബഞ്ച് ഉത്തരവ് പറയരുതെന്നാണ് പരാതിക്കാരന്റെ അവശ്യം.

ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷിദ്‌, ജസ്റ്റിസ് ബാബു പി ജോസഫ് എന്നിവരടങ്ങുന്നതാണ് നിലവിൽ ഹർജി പരിഗണിക്കുന്ന മൂന്നംഗ ബെഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുൻ എംഎൽഎ യും സിപിഎം നേതാവുമായ കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് അടക്കമുള്ള രാഷ്ട്രീയക്കാർക്ക് സഹായമായി നൽകി എന്നാണ് ആർ എസ് ശശികുമാർ പരാതിയിൽ പറയുന്നത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍